ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തെ ചേരികളില്‍ താമസിക്കുകയായിരുന്ന ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബീഹാറിലെയും തൊഴിലാളികളെ വൈദ്യുതിയും വെള്ളവും ഭക്ഷണവും നിഷേധിച്ച് കൂട്ടപ്പാലായനത്തിന് പ്രേരിപ്പിച്ചത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടി നേതാക്കളുമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
യുദ്ധസമാനമായ സാഹചര്യത്തില്‍ നൂറുകണക്കിന് ബസ്സുകള്‍ ഒരുക്കി ഒരു ലക്ഷത്തോളം പേരെ തിരിച്ചെത്തിച്ച് ക്വാറന്റൈനില്‍ സൂക്ഷിക്കേണ്ട ബാധ്യതയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇപ്പോള്‍ നേരിടുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദല്‍ഹിയിലെ ചേരികളില്‍ താമസിക്കുകയായിരുന്ന ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബീഹാറിലെയും തൊഴിലാളികളെ വൈദ്യുതിയും വെള്ളവും ഭക്ഷണവും നിഷേധിച്ച് കൂട്ടപ്പാലായനം നടത്താന്‍ പ്രേരിപ്പിച്ചത് ദല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടി നേതാക്കളുമാണ്.
യുദ്ധസമാനമായ സാഹചര്യത്തില്‍ നൂറുകണക്കിന് ബസ്സുകള്‍ ഒരുക്കി ഒരു ലക്ഷത്തോളം പേരെ തിരിച്ചെത്തിച്ച് ക്വാറന്റൈനില്‍ സൂക്ഷിക്കേണ്ട ബാധ്യതയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇപ്പോള്‍ നേരിടുന്നത്.
കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം കര്‍ണാടക തടയുന്നു എന്ന ആരോപണം വന്നപ്പോള്‍ തന്നെ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും കേരളത്തിലെ ബിജെപി നേതൃത്വവും ഇടപെടുകയും ചരക്കുഗതാഗതം തടയില്ല എന്ന ഉറപ്പ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: