തൊടുപുഴ: രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ സംഘി പോലീസ് മുസ്ലീങ്ങളെ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്നെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ.
വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷനിൽ താമസിക്കുന്ന ഷാനവാസ് (42) ആണ് ഫേസ് ബുക്കിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിൽ ഇന്നലെ രാത്രിയിൽ കാളിയാർ പോലീസിന്റെ പിടിയിലായത്.
കേരളത്തിൽ കോവിഡിൻ്റ മറവിൽ സംഘികളായ പോലീസ്കാർ മുസ്ലീങ്ങളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നു എന്നും ജനങ്ങൾ തിരിച്ചും പ്രതികരിക്കേണ്ടിവരും എന്നുമുള്ള പോസ്റ്റാണ് പ്രതി ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. കാളിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കളിയാർ സിഐ പങ്കജാക്ഷൻ, എസ്ഐ വി.സി. വിഷ്ണുകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: