തിരുവനന്തപുരം: കൊറോണ വൈറസിന്റെ കാര്യത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകാന്‍ പെട്ടെന്നു ഫലം അറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി. രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവു വന്നെങ്കിലും ആശങ്ക അവസാനിക്കുന്നില്ല. എല്ലാ സുരക്ഷയും പാലിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ദിവസേന വര്‍ധിക്കുന്നത് സര്‍ക്കാരിനെയും കുഴക്കുന്നു. ക്വാറന്റൈനിലുള്ളവര്‍ വീടുകളില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. തമിഴ്നാട് കേരള അതിര്‍ത്തിയായ പൊഴിയൂര്‍, കളിയിക്കാവിള മുതല്‍ വെള്ളറടവരെയുള്ള പ്രദേശങ്ങളില്‍ 4800ല്‍ അധികം പേര് നിരീക്ഷണത്തിലാണ്. വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നുണ്ടെങ്കിലും നിരീക്ഷണത്തിലുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപഴകുന്നുണ്ട്. ഇവിടെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാം അവഗണിച്ചാണ് ഇടപഴകുന്നത്. വിദേശത്ത് നിന്ന് വന്നവരും, കാസര്‍കോട് ജില്ലയില്‍ വിവിധ പണികള്‍ക്ക് പോയി തിരികെ വന്നവരും ഇക്കൂട്ടത്തില്‍ പെടുന്നു. വിദേശത്ത് നിന്നും എത്തിയവര്‍ മത്സ്യബന്ധനത്തിനും പോകുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ പലവട്ടം പറഞ്ഞിട്ടും ഇവര്‍ അനുസരിക്കുന്നല്ലെന്നാണ് പരാതി. ഇത്തരത്തില്‍ തമിഴ്നാട് കേരള അതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശങ്ങളില്‍ ആശങ്ക വര്‍ധിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് എയര്‍പോര്‍ട്ടിലും റെയില്‍വെ സ്റ്റേഷനിലുമായി ജോലി നേക്കിയ 30 പോലീസുകാരെ നിരീക്ഷണത്തിലാക്കി. മലപ്പുറത്ത് കോവിഡ് ബാധിച്ചയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയശേഷം റെയില്‍വെ സ്റ്റേഷനിലും പോയിരുന്നു.
1258 പേര് അറസ്റ്റിലായി
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായിരുന്ന ഇന്നലെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ വളരെ കുറവായിരുന്നു. എന്നാല്‍ എല്ലാ നിര്‍ദേശങ്ങളും അവഗണിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് വിട്ട് വീഴ്ചയില്ലാത പോലീസ് കേസെടുത്തു. ഇന്നലെ 1220 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 1258 പേര് അറസ്റ്റിലായി. 792 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ 8311 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഏത്തമിടീക്കല്‍; റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: കണ്ണൂരില്‍ പുറത്ത് ഇറങ്ങി നടന്നവരെ ഏത്തം ഇടീച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. ആഭ്യന്ത്രര സെക്രട്ടറി, ഡിജിപി എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്. നാടിനു ചേരാത്ത പ്രവര്‍ത്തിയാണ് യതീഷ് ചന്ദ്ര ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: