ചങ്ങനാശേരി: കൊറോണ വൈറസ് വ്യാപനം തടയാനായുള്ള ലോക് ഡൗണ്‍ ലംഘിച്ച് കോട്ടയം പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണം നല്‍കണമെന്നും നാട്ടിലേയ്ക്ക് പോകാന്‍ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നിരവധി പേര് തെരുവിലിറങ്ങി. ആയിരത്തില്‍ അധികം ബംഗാള്‍ തൊഴിലാളികളാണ് നിരത്തില്‍ ഇറങ്ങിയത്.
ഭക്ഷണം എത്തിച്ചു നല്കാന് തൊഴില്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ആയിരത്തിലധികം പേര് സംഘടിച്ചെത്തിയിട്ടുണ്ട്. കോട്ടയം കളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ തൃക്കൊടിത്താനം തിരുവല്ല റോഡില്‍ ഇറങ്ങി പ്രതിമഷധം ആരംഭിച്ചത്. തങ്ങള്‍ക്ക് ഭക്ഷണവസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇക്കാര്യം പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നുമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യം. രണ്ടു ദിവസമായി ഭക്ഷവും വെള്ളവും കിട്ടുന്നില്ലന്നും ഇവര്‍ പരാതിപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: