കൊല്ലം: ജില്ലയിലെ ആദ്യ കോറോണ രോഗി പ്രാക്കുളം സ്വദേശിയുടെ പുതിയ സമ്പര്‍ക്ക പട്ടിക പുറത്തുവിട്ടു. ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പട്ടിക തയ്യാറാക്കിയത്. ഇതില്‍ ഗുരുതര വിഭാഗങ്ങളില്‍ 101 പേരാണ് ഉള്‍പ്പെട്ടത്. കൂടാതെ 46 പേരെ ലോ റിസ്‌ക് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 41 പേരായിരുന്നു ഹൈറിസ്‌ക് പട്ടികയില്‍ ഉണ്ടായിരുന്നത്.
കൊല്ലത്ത് 23 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 17,023 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. അതേസമയം കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന 36 പേരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. കൊറോണ ബാധിതനായിരുന്ന ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച പത്ത് പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കും.
എന്നാല്‍ പ്രാക്കുളം സ്വദേശി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ റിക്ഷയിലാണ് വീട്ടിലേക്ക് പോയത്. ഈ ഓട്ടോ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ ഉള്ളത് കൊല്ലത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: