കണ്ണൂര്‍: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബിവ്റേജസ് ഔട്ട് ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകളും പൂട്ടിയതോടെ വ്യാജമദ്യ വിതരണത്തിന് മദ്യമാഫിയ തയാറെടുക്കുന്നു. കഴിഞ്ഞകാലങ്ങളില്‍ രഹസ്യമായി വാറ്റ് നിര്‍മാണം നടന്നു വന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് മദ്യലോബികള്‍ നിര്‍മാണത്തിനും വിതരണത്തിനുമായി നീക്കം നടത്തുന്നതെന്ന സൂചനകളാണ് പുറത്തു വരുന്നത്.
വാങ്ങിവെച്ചത് തീരുന്നതോടെ മദ്യാസക്തര്‍ കൂട്ടതോടെ മറ്റുവഴികള്‍ തേടുമെന്ന് മുന്‍കൂട്ടി കണ്ടാണ് വ്യാജ മദ്യ ലോബി തയാറെടുപ്പുകള്‍ തുടങ്ങിയത്. മദ്യം പതിവുപോലെ ആവശ്യത്തിന് ലഭിക്കാതായതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര ഗ്രാമീണ മേഖലകളില്‍ വാറ്റുചാരായ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായ വിവരവും പുറത്തു വരുന്നുണ്ട്. കശുമാങ്ങക്കാലം കൂടിയായതിനാല്‍ ഇത് ഉപയോഗിച്ച് വീര്യമുള്ള മദ്യം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലകളിലാരംംഭിച്ചിട്ടുണ്ട്. നല്ല കാശുണ്ടാക്കാനുള്ള അവസരമെന്ന നിലയില്‍ ലോക്ഡൗണ്‍ കാരണം ജോലിയില്ലാതായ യുവാക്കളടക്കം ഇത്തരം സംരംഭങ്ങളിലേക്കിറങ്ങുകയും ചെയ്യും.
ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ സാധനം എത്തിക്കുന്ന സംവിധാനങ്ങളും മദ്യലോബി സജ്ജമാക്കിയതായി പറയപ്പെടുന്നു. ഇരുചക്രവാഹനങ്ങളില്‍ ആവശ്യക്കാര്‍ക്കായി കാരിയര്‍മാര്‍ മദ്യമെത്തിക്കും. മദ്യലഭ്യത തീര്‍ത്തും ഇല്ലാതായ സാഹചര്യത്തില്‍ എക്സൈസ് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വകീരിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: