കൊല്‍ക്കത്ത: നിയുക്ത ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന് കൊല്‍ക്കത്തയും കൊറോണ വൈസറിനെതിരായ പോരാട്ടത്തില്‍ പങ്കാളിയായി. ബംഗാള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് മോഹന്‍ ബഗാന് ഇരുപത് ലക്ഷം സംഭാവന നല്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ബഗാന് ഈ കാര്യം അറിയിച്ചത്്.
ഫുട്ബോള്‍ ഐക്യത്തിനും മനുഷ്യര്‍ക്കും വേണ്ടിയുള്ളതുമാണ്. എല്ലാവരും സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക്് ഉദാരമായി സംഭാവന നല്‍കണമെന്നും ബഗാന് അഭ്യര്‍ഥിച്ചു.
എല്ലാവര്ക്കും ഇത് വെല്ലുവിളിയുടെ കാലമാണ്. ആരും പിന്നോട്ടു പോകരുത്. ഞങ്ങളുടെ സംഭാവന ഒരു തുടക്കം മാത്രമാണ്. മറ്റുള്ളവരും ഇതില്‍ പങ്കാളിയാകുമെന്നാണ് പ്രതീക്ഷ.
നമുക്ക് ഒരുമിച്ച് ഈ വിപത്തിനെ നേരിടാമെന്ന് മോഹന്‍ ബഗാന് ജനറല്‍ സെക്രട്ടറി ശ്രീന്‍ജോയ് ബോസ് പ്രസ്താവനയില്‍ പറഞ്ഞു.
കൊറോണ പോരാട്ടത്തില്പങ്കാളിയായി ഈഡന്‍ഗാര്‍ഡന്‍ ക്യൂറേറ്ററും
കൊല്‍ക്കത്ത: ഈഡന് ഗാര്ഡന് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയും കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരുന്നു. ഒരുമാസത്തെ ശമ്പളം ബംഗാള്‍ സര്‍ക്കാരിന്റെ ദുരിതശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുമെന്ന് സുജന്‍ പറഞ്ഞു.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് (സിഎബി) ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരുപത്തിയഞ്ച് ലക്ഷം നല്‍കിക്കഴിഞ്ഞു. സിഎബി പ്രസിഡന്റ് അവിഷേക് ദാല്‍മിയ അഞ്ചു ലക്ഷം നല്കി.
സിഎബി ടൂര്‍ണമെന്റ് കമ്മിറ്റി അംഗം ദീപാന്‍ഷു ഘോസല്‍ ഒരു ലക്ഷവും ബറാസത്ത് ഗ്രൗണ്ട് ക്യൂറേറ്റര്‍ ഗൗതം അമ്പതിനായിരം രൂപയും മുന്‍ ബംഗാള്‍ പേസര്‍ ശിബ്ശങ്കര്‍ പോള്‍ ഇരുപത്തിഅയ്യായിരം രൂപയും ദുരിതാശ്വാസ ഫണ്ടിലേക്ക്് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: