ടോക്കിയോ: മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന്റെ പുതിയ തീയതി മൂന്നാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി)യോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യന്നു.
പുതിയ തീയതി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഐഒസി അംഗങ്ങള്‍ ടെലഫോണിക്ക് കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ദേശീയ ഒളിമ്പിക്സ് കമ്മിറ്റികളുമായി അവര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിന്റെ പുതിയ തീയതി തീരുമാനിക്കുന്നതിനാണ് മുന്‍ഗണനയെന്ന് ഐഒസി വൃത്തങ്ങള്‍ അറിയിച്ചു വസന്തകാലത്ത് ടോക്കിയോ ഒളിമ്പിക്സ് നടത്താനാണ് ഐഒസി ആലോചിക്കുന്നത്. വേനല്‍ക്കാലത്ത് ചൂട് കൂടിയതിനാല്‍ ഈ കാലയളവില്‍ ജപ്പാനില്‍ ഒളിമ്പിക്സ് നടത്താന്‍ സാധ്യതയില്ലെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്് ചെയ്യുന്നു.
ടോക്കിയോ ഒളിമ്പിക്സിന്റെ പുതിയ തീയതി എത്രയും പെട്ടെന്ന് തീരുമാനിക്കും. മൂന്ന് ആഴ്ചക്കുള്ളില്‍ പുതിയ തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ യോഗ്യത നേടിയ എല്ലാ കായിക താരങ്ങള്‍ക്കും ടോക്കിയോയില്‍ മത്സരിക്കാന്‍ അവസരം നല്‍കും.
ലോകത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം ജൂലൈ ആരംഭിക്കാനിരുന്ന ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: