Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആധുനിക വൈദ്യശാസ്ത്രം ഇതുകൂടി പരിഗണിച്ചെങ്കില്‍…

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ ഇത്തരം യോഗങ്ങള്‍ കണ്ടെത്തി നൂതന ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പരീക്ഷണങ്ങള്‍ നടത്തി ഇവയെ ആധുനിക ചികിത്സാ സമ്പ്രദായത്തിലേക്ക് രൂപാന്തരപ്പെടുത്തണം

Janmabhumi Online by Janmabhumi Online
Mar 29, 2020, 03:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ലോകം. എങ്ങുമെത്താതെ പോകുന്ന പ്രതിരോധ തന്ത്രങ്ങള്‍. ആധുനിക ശാസ്ത്രത്തിലെ ശമന ഔഷധങ്ങള്‍ ഓരോന്നായി പരീക്ഷിക്കപ്പെടുമ്പോള്‍ ഭാരതത്തിന്റെ തനത് ചികിത്സാസമ്പ്രദായമായ ആയുര്‍വേദത്തിനും അതിനൊപ്പം അര്‍ഹമായൊരു സ്ഥാനം നല്‍കാവുന്നതാണ്. അന്വേഷിച്ചിറങ്ങിയാലറിയാം ഔഷധങ്ങളുടെ അമൂല്യശേഖരമാണ് ആയുര്‍വേദം മനുഷ്യകുലത്തിനായി കാരുതിവച്ചിരിക്കുന്നതെന്ന്.  

ആയുര്‍വേദ ആചാര്യന്മാരായ ചരക, സുശ്രുത, വാഗ്ഭട, ചക്രപാണി, ശാര്‍ങധരന്മാരുടെ അഭിപ്രായത്തില്‍ ജ്വരം (പനി) എട്ടുവിധമാണ്. ഇവയില്‍ എട്ടാമത്തെ വകഭേദം ആഗന്തുക ജ്വരം എന്നറിയപ്പെടുന്നു. അടി, ഇടി, തീപ്പൊള്ളല്‍, കാമം, ആഭിചാരം ഇവയാണ് ഈ ജ്വരത്തിന് കാരണമായി പറയുന്നത്. ശത്രുമാരണത്തിനായി ഹോമമന്ത്രപ്രയോഗങ്ങള്‍ നടത്തുക എന്നതാണ് ആഭിചാരത്തിന് ശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്ന അര്‍ഥം. ആഭിചാരത്തെ സൂക്ഷ്മ രൂപത്തിലല്ലാതെ സ്ഥൂലരൂപത്തില്‍ വീക്ഷിച്ചാല്‍ ശത്രുനിര്‍മാര്‍ജനത്തിന് പ്രയോഗിക്കുന്ന ആറ്റംബോംബു മുതല്‍ വിഷക്കായ് പ്രയോഗം വരെ ഇതില്‍ പെടുന്നുവെന്ന് മനസ്സിലാക്കാം.

ഇത്തരത്തിലുള്ള ആഗന്തുകജ്വരത്തെ പരിപൂര്‍ണമായും ഭേദമാക്കാന്‍ പ്രാചീനഗ്രന്ഥങ്ങളില്‍ ഗുളിക, കഷായ യോഗങ്ങള്‍ എന്നിവയുണ്ട്. രാവണവിരചിതമായ ‘അര്‍ക്കപ്രകാശ’ ത്തില്‍ ഈ ജ്വരത്തിന് ചികിത്സാവിധികളുണ്ട്. ‘രസരാജതരംഗിണി’ എന്ന മറ്റൊരു ഗ്രന്ഥത്തില്‍ ‘ശ്രീമഹാമൃത്യുഞ്ജയ രസം’ എന്നൊരു ഗുളികായോഗം കാണാം. അത് രണ്ടെണ്ണം ഇഞ്ചിനീരില്‍ ദിവസം രണ്ടു നേരം എന്ന കണക്കില്‍ രണ്ട് ദിവസം സേവിച്ചാല്‍ ആഗന്തുകജ്വരം പൂര്‍ണമായും മാറും. ഗ്രന്ഥകാരന്‍ അതിന് പരീക്ഷണമായി പറയുന്നത് നാലുനേരം ഈ ഗുളിക കഴിച്ചശേഷം ശരീരത്തെ ഒന്നാകെ തണുപ്പിക്കുന്ന ചന്ദനക്കാതല്‍ അരച്ച് ദേഹമാസകലം ലേപനം ചെയ്യണമെന്നാണ്. പനി പൂര്‍ണമായും ശമിക്കും എന്നതിന് തെളിവായാണ് ഈ പരീക്ഷണം ആവശ്യപ്പെടുന്നത്. മൃത്യുപാകജ്വരം മാറുന്നതിന് ഏറെ പുരാതനമായ ഒരു ഓലക്കെട്ടില്‍ കഷായയോഗം വിവരിക്കുന്നു. (ഈ യോഗങ്ങള്‍ കേരളത്തിലെ പല പ്രാചീന വൈദ്യകുടുംബങ്ങളിലും ഉണ്ടാകാം).

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ ഇത്തരം യോഗങ്ങള്‍ കണ്ടെത്തി നൂതന ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പരീക്ഷണങ്ങള്‍ നടത്തി ഇവയെ ആധുനിക ചികിത്സാ സമ്പ്രദായത്തിലേക്ക് രൂപാന്തരപ്പെടുത്തണം. അവയെല്ലാം ഇന്ന് കാണുന്ന പനി തുടങ്ങിയ ജ്വരലക്ഷണങ്ങളുള്ള മഹാമാരികള്‍ക്ക് പ്രതിവിധിയായേക്കും. ലോകനന്മയ്‌ക്കായി ഗവേഷകര്‍ ഇത് അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രത്തില്‍ പത്മപുരസ്‌ക്കാരം നേടിയ ലോകപ്രസിദ്ധ ഹൃദ്രോഗവിദഗ്ധനായ ഡോ. എം. എസ്. വല്യത്താന്‍ ഇക്കാര്യത്തില്‍ അനുകരണീയ മാതൃകയാണ്. ഡോ. വല്യത്താന്‍, ആയുര്‍വേദ ആചാര്യനായിരുന്ന ചാലക്കുടിയിലെ രാഘവന്‍ തിരുമുല്‍പ്പാടിന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തില്‍ നിന്ന് ചരകസംഹിതയും സുശ്രുതസംഹിതയും ഹൃദിസ്ഥമാക്കി അവ ഇംഗ്ലീഷിലേക്ക്  പരിഭാഷപ്പെടുത്തി. Legacy of Charaka (ചരകസംഹിത), Legacy of sushrutha (സുശ്രുതസംഹിത) എന്നീ പേരുകളിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ സംഹിതകളില്‍ വിവരിച്ചിട്ടുള്ള രോഗങ്ങളെക്കുറിച്ചും രോഗനിര്‍ണയ മാര്‍ഗങ്ങളെക്കുറിച്ചും രോഗനിവാരണത്തിനായി നിര്‍ദേശിച്ചിട്ടുള്ള ഔഷധക്കൂട്ടുകളെക്കുറിച്ചും അവയില്‍ പരാമര്‍ശിക്കുന്ന സസ്യങ്ങളെക്കുറിച്ചും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷണങ്ങള്‍ നടത്തിയതിനെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ ആധുനിക വൈദ്യശാസ്ത്രവിദഗ്ധര്‍ സ്വദേശത്തും വിദേശത്തും ആയുര്‍വേദത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ പല അവസരങ്ങളിലും ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് അയിത്തം കല്‍പ്പിച്ച് ആധുനിക വൈദ്യശാസ്ത്രജ്ഞരും ഗവേഷകരും ചെയ്യുന്ന പ്രവൃത്തികള്‍ ലോകക്ഷേമത്തിന് നല്ലതല്ല. ഈ കാലഘട്ടത്തില്‍ ആയുര്‍വേദ ഔഷധങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വേണ്ടത്ര ഗവേഷണം നടത്തി മനുഷ്യവംശത്തെ ഉന്മൂലനം ചെയ്യുന്ന മഹാമാരികള്‍ക്ക് പ്രതിവിധി കണ്ടെത്തി മനുഷ്യരാശിയെ രക്ഷിക്കേണ്ടിയിരിക്കുന്നു.

വി.കെ. ഫ്രാന്‍സിസ്  

Tags: Corona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Kerala

മോദി വിളക്ക് കൊളുത്താന്‍ പറഞ്ഞപ്പോള്‍ കൊറോണ പോകുമോന്ന് ചോദിച്ച് കളിയാക്കി; ലഹരിക്കെതിരെ വിളക്ക് കൊളുത്തി ഇടത് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വിവാഹമടക്കമുളള ആഘോഷങ്ങളില്‍ ശ്രദ്ധ വേണം, കോട്ടയത്ത് ഹെപ്പറ്റൈറ്റിസ് എ രോഗം വ്യാപിക്കുന്നു

ഇടുക്കിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി, വിലക്ക് ബാധകമല്ലാത്ത വിഭാഗങ്ങള്‍ ഇവയാണ്

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

എസ്.ബി.ഐ കാര്‍ഡ് വേറെ കമ്പനിയെന്ന് എസ്.ബി.ഐ, ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്‌ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ല

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 12 പരാതികളില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

പണിമുടക്കിനെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി,ജീവനക്കാര്‍ പണിമുടക്കില്ലെന്ന് മന്ത്രി ഗണേഷ്, പണിമുടക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍

സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത, വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies