Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷയാസക്തിയായ തൃഷ്ണ

പഞ്ചകോശ പായല്‍ നീങ്ങിയാല്‍ തുടര്‍ന്ന് എന്ത് എന്ന് പറയുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 29, 2020, 03:00 am IST
in Samskriti

പഞ്ചകോശ പായല്‍ നീങ്ങിയാല്‍ തുടര്‍ന്ന് എന്ത് എന്ന് പറയുന്നു.

ശ്ലോകം 150

തച്ഛൈവാലാപനയേ സമ്യക്  

സലിലം പ്രതീയതേ ശുദ്ധം

തൃഷ്ണാസന്താപഹരം സദ്യഃ

സൗഖ്യപ്രദം പരം പുംസഃ

ആ പായല്‍ നീക്കിയാല്‍ നല്ല തെളിഞ്ഞ വെള്ളം കാണാം. ആ ശുദ്ധ ജലം ദാഹത്തെയും ചൂടിനേയും തീര്‍ത്ത് അയാള്‍ക്ക് സൗഖ്യത്തെ ഉടന്‍ നല്‍കുന്നു.

പായല്‍ നീക്കി ശുദ്ധജലത്തെ തയ്യാറാക്കാനും അതിനെ അനുഭവിക്കാനും അക്കാര്യത്തില്‍ പ്രയത്‌നം ചെയ്യുന്നവര്‍ക്കേ സാധിക്കൂ. വെള്ളം വേറെ എങ്ങു നിന്നും കൊണ്ടുവരേണ്ട അവിടെത്തന്നെയുണ്ട്. പായല്‍ മറയ്‌ക്കടിയില്‍ ശുദ്ധജലമുണ്ടെന്ന് ആദ്യം അറിയണം. പിന്നെ പായലിനെ നീക്കണം. ദാഹിച്ചുവലയുന്നവന്നെങ്കില്‍ ആ തെളിവെള്ളം കോരിക്കുടിക്കണം.

ചൂടാണെങ്കില്‍ കുളിച്ച് സ്വയം തണുപ്പിക്കാം.

വിഷയാസക്തിയെയാണ് ഇവിടെ തൃഷ്ണ എന്ന് പറഞ്ഞിരിക്കുന്നത്. വിഷയങ്ങള്‍ എത്ര അനുഭവിച്ചാലും പോരാ എന്ന തോന്നലാണിത്. ഈ തൃഷ്ണയെ ശമിപ്പിക്കണമെങ്കില്‍ ആത്മാനുഭൂതി ഉണ്ടാകണം. ദാഹിച്ചുവലഞ്ഞവന് നല്ല കുടിവെള്ളം കിട്ടും പോലെയാണ് ഈ അനുഭവം. ദാഹം തീരാന്‍ വെള്ളം കുടിക്കുക തന്നെ വേണം. സത്യദര്‍ശനമുണ്ടായാല്‍ തൃഷ്ണ നശിക്കും.

പഞ്ചകോശങ്ങളാകുന്ന പായല്‍ നീക്കി അവിടെത്തന്നെയുള്ള ആത്മാനുഭവമാകുന്ന തെളിനീരിനെ പാനം ചെയ്യാനാകണം. പഞ്ചകോശങ്ങളിലുള്ള തന്മയീഭാവം നിത്യ സുഖത്തെ നല്‍കില്ല. ആത്മസാക്ഷാത്കാരത്തിന് മാത്രമേ പരമാനന്ദത്തെ നല്‍കാന്‍ കഴിയൂ. ദാഹിക്കുന്നവന്റെ ജീവജലമാണത്. വെള്ളത്തിലാണ് വളരുന്നതെങ്കിലും പായല്‍ വെള്ളമല്ല. അത് തിന്നാല്‍ ദാഹം തീരുകയുമില്ല. അതുപോലെ ആത്മാവില്‍ നിന്നാണ് ഉണ്ടാകുന്നതെങ്കിലും പഞ്ചകോശങ്ങള്‍ ആത്മാവല്ല.

ശ്ലോകം 151

പഞ്ചാനാമപികോശാനാം  

അപവാദേവിഭാത്യയം ശുദ്ധഃ

നിത്യാനന്ദൈകരസഃ  

പ്രത്യഗ് രൂപഃ പരഃ സ്വയംജ്യോതി

പഞ്ചകോശങ്ങളേയും നീക്കിയാല്‍ ശുദ്ധനും നിത്യാനന്ദവും ഏകരസ സ്വരൂപനും എല്ലാറ്റിലും അന്തര്യാമിയും സ്വയം ജ്യോതിസ്സുമായ പരമാത്മാവ് നന്നായ് വിളങ്ങുന്നതായി കാണാം.

പഞ്ചകോശ നിഷേധം ആത്മദര്‍ശനത്തിന് വഴിവെക്കും.ആത്മാവില്‍ നിന്നുണ്ടായ പഞ്ചകോശങ്ങള്‍ ആത്മാവിനെ മറയ്‌ക്കുന്നതു പോലെ തോന്നുന്നുവെങ്കിലും ആത്മാവിനെ കളങ്കപ്പെടുത്താന്‍ അവയ്‌ക്കാവില്ല. പഞ്ചകോശങ്ങള്‍ ഓരോന്നിനും അവയുടേതായ ഗുണങ്ങളും ധര്‍മ്മങ്ങളും അനുഭവങ്ങളുമുണ്ട്. എന്നാല്‍ ആ അനുഭവങ്ങളൊന്നും ആത്മാവിനെ സ്പര്‍ശിക്കുന്നില്ല.

പഞ്ചകോശങ്ങള്‍ ജഡങ്ങളാണ്. ഇവ പ്രവര്‍ത്തിക്കുന്നത് അവയ്‌ക്ക് ആധാരമായ ചൈതന്യത്തിന്റെ സാന്നിദ്ധ്യത്തിലാണ്. ജഡത്തെ നീക്കിയാലേ ചൈതന്യത്തിന്റെ തിളക്കം നേരേകാണാന്‍ കഴിയൂ.

അതിനെ ഒന്നിനും മലിനമാക്കാനാകാത്തതിനാല്‍ ശുദ്ധനാണ്. എന്നുമുള്ളതിനാല്‍ നിത്യനാണ്. ത്രികാല അബാധിത വസ്തുവാണ്. മൂന്ന് കാലത്തിലും ഒരുപോലെ മാറ്റമില്ലാതെ നില്‍ക്കുന്നതാണ്.

എന്നും എപ്പോഴും ഒരേപോലെ ആനന്ദത്തെ നല്‍കുന്നതിനാല്‍ നിത്യാനന്ദനുമാണ്. കാലത്താല്‍ ബാധിക്കാത്തതാണ് ആ ആനന്ദം. ഇപ്പോള്‍ നാം അനുഭവിക്കുന്ന ആനന്ദങ്ങള്‍ പലതും കാലത്തിന്റെയും ദേശത്തിന്റേയും പരിമിതിയില്‍ പെട്ടതാണ്. നിശ്ചിതകാലം നിശ്ചിത സ്ഥലത്ത് മാത്രം. നിത്യാനന്ദം മനസ്സിന് അതീതമായ അനുഭൂതിയാണ്. ഏകരസമാണ് അതിന്റെ സ്വരൂപം. അങ്ങനെ അതു മാത്രമേയുള്ള മാറ്റമില്ലാത്തതും ഉപാധികളില്ലാത്ത എന്നുമുള്ളതുമായ ഒരേ ഒരു സത്ത എന്ന് വിശേഷിപ്പിക്കാം.

പ്രത്യഗ് രൂപനെന്നാല്‍ എല്ലാറ്റിന്റേയും ഉള്ളില്‍ ഇരിക്കുന്നവന്‍ എന്നാണ്. സര്‍വ അന്തര്യാമി എന്നത് ആത്മാവിന് മാത്രം അവകാശപ്പെട്ടതാണ്. മറ്റുള്ളവയൊക്കെ പ്രകാശിപ്പിക്കുന്നത്ത് സ്വയം പ്രകാശകനാണ്. സ്വയം ജ്യോതിസ്സായിരിക്കുന്ന ആ ആത്മതത്വമാണ് പഞ്ചകോശങ്ങളുള്‍പ്പെടെ എല്ലാ ജഡവസ്തുക്കളേയും ചൈതന്യവത്താക്കുന്നത്.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.