ജനീവ: കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം കാല് ലക്ഷം പിന്നിട്ടു. ഇതുവരെ വൈറസ് ഇരുനൂറോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. വൈറസ് ബാധിതര്‍ ആറ് ലക്ഷത്തോളം. 4,04,363 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 21,071 പേരുടെ നില ഗുരുതരമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ പി
ന്നിലാക്കി അമേരിക്ക ഒന്നാമതെത്തി. ഇന്നലെ മാത്രം 471 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 12 പേര് മരിച്ചു. ആകെ മരണം 1,307. 1,868 പേര്‍ക്ക് രോഗം ഭേദമായി. ചൈനയില്‍ പുതുതായി 55 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം അഞ്ച് പേര് മരിച്ചു. ഇതോടെ മരണം 3,292. 74,588 പേര്‍ക്ക് രോഗം ഭേദമായി.
ഏറ്റവും കൂടുതല്‍ പേര് മരിച്ച ഇറ്റലില്‍ വൈറസ് ബാധിതരുടെ എണ്ണം 80,000 കടന്നു. പതിനായിരത്തിലധികം പേര്‍ക്ക് ഇവിടെ രോഗം ഭേദമായി. 62,013 പേരാണ് ചികിത്സയിലുള്ളത്. 3,612 പേരുടെ നില ഗുരുതരം. സ്പെയ്നില്‍ മരണം 4,365. അറുപതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇറാനില്‍ മരണം 2,378 ആയി. വൈറസ് ബാധിതര്‍ മുപ്പതിനായിരം കടന്നു. 11,133 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. നെതര്‍ലന്‍ഡില്‍ വൈറസ് ബാധിതരുടെ എണ്ണം 8,603 ആയി. മരണം 546. ഇന്നലെ എട്ട് പേര് കൂടി മരിച്ചതോടെ ദക്ഷിണ കൊറിയയിലെ മരണം 139 ആയി. 91 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 304 പേര് മരിച്ച ജര്‍മനിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. അയ്യായിരത്തഞ്ഞൂറോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ എണ്ണം 49,344.
ഇന്നലെ 130 പേര്‍ക്കു കൂടി ഓസ്ട്രേലിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതര്‍ 3,180. മരണം 13. പാക്കിസ്ഥാനില്‍ രോഗ ബാധിതരുടെ എണ്ണം 1,296 ഇന്നലെ മാത്രം 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം ഒന്‍പത്. ചൈനയ്ക്ക് പുറത്ത് ആദ്യ കൊറോണ സ്ഥിരീകരിച്ച തായ്ലന്ഡില് മരണം അഞ്ചായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: