ഭോപ്പാല്‍: കൊറോണ വ്യാപകമാകുന്നതിനെ തുടര്‍ന്ന് നടപ്പാക്കിയ കനത്ത ജാഗ്രതകള്ക്കിടയിലും നിയന്ത്രണ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുന്നു.
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വരെ പ്രഖ്യാപിച്ച സാഹചര്യത്തിലും രോഗം മറച്ച് വച്ച് ചട്ടലംഘനം നടത്തുന്നവരും നിരവധിയാണ്. മധ്യപ്രദേശില്‍ ഇത്തരത്തില്‍ നിയന്ത്രണം ലംഘിച്ചത് രോഗ ബാധിതനായ മാധ്യമപ്രവര്‍ത്തകനാണ്. മുന്‍മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ച ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇയാള്‍ പങ്കെടുത്തത്.
കൊറോണ ബാധിതയായ മകള്‍ മടങ്ങിയെത്തിയതും ഇയാള്‍ മറച്ചു വെച്ചു. നിലവില്‍ കമല്‍നാഥും മാധ്യമപ്രവര്‍ത്തകരും അടക്കം നൂറിലേറെ പേര് നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: