ന്യൂദല്‍ഹി: കൊവിഡ് 19 ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും പ്രമുഖ ചില്ലറ വ്യാപാര കമ്പനി ഉടകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം തേടാനും റെയില്‍വേ, വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ജനങ്ങള്‍ക്കു സൗകര്യപ്രദമായും ഏറ്റവും സുരക്ഷിതമായും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യവസായ പ്രമുഖര്‍ക്ക് ഉറപ്പു നല്‍കി.
സ്‌നാപ് ഡീല്‍സ്, ഷോപ്ക്ലൂസ്, ഫ്‌ളിപ്കാര്‍ട്ട്, നെറ്റ്‌മെഡ്‌സ്, ഗ്രോഫേഴ്‌സ്, ഫാംഈസി, ഐഎംജിടെക്, ഉഡാന്‍, ആമസോണ്‍ ഇന്ത്യ, ബിഗ് ബാസ്‌കറ്റ്, സൊമാറ്റോ എന്നിവയാണ് യോഗത്തില്‍ പങ്കെടുത്ത പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികള്‍. മെട്രോ ക്യാഷ് ആന്റ് ക്യാരി, വാള്‍മാര്‍ട്ട്, ആര്‍പിജി വൈല്‍ എക്‌സ്പ്രസ് ഇ്ന്‍ഡസ്ട്രി കൗണ്‍സില്‍, ഡെലിഹിവരി, സേഫെക്‌സ്പ്രസ്, പേയ്ടിഎം, സ്വിഗ്ഗി എന്നീ വന്‍കിട ചില്ലറ വില്‍പന സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.
അവശ്യ സാധനങ്ങളുടെ വിതരണ ശൃംഖല ഫലപ്രദമായി നിലനിര്‍ത്തുന്നു എന്നും സജ്ജീകരണങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പു വരുത്താന്‍ ചില്ലറ വില്‍പ്പന പ്രമുഖരുമായും ഇ കൊമേഴ്‌സ് വ്യാപാരികളുമായും സർക്കാർ പതിവായി ബന്ധപ്പെടുന്നുണ്ട്. ലോക് ഡൗണ്‍ കാലത്ത് അവശ്യസാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു നടപടിക്രമങ്ങളും മാര്‍ഗദര്‍ശനങ്ങളും നല്‍കിയിട്ടുമുണ്ട്.
ചരക്കുകളുടെ ഉല്‍പ്പാദനം, അവശ്യസാധനങ്ങളുടെ വിതരണം എന്നിവ സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും കമ്പനി ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്ന വിധത്തിലും നടക്കുന്നതിനും അവയുടെ ഗതാഗതം അനായാസമാക്കുന്നതിനും വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് വിവിധ നിയമങ്ങളുടെയും മറുപടികള്‍ തയ്യാറാക്കുന്നതിന്റെയും ഫീസുകള്‍ നല്‍കുന്നതിന്റെയും കാലാവധി പൂര്‍ത്തീകരിക്കുന്നതു നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: