കൊച്ചി : സമൂഹത്തില്‍ നമുക്കിടയിലുള്ള മിണ്ടാപ്രാണികളെ സംരക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സേവാഭാരതി. ലോക്്ഡൗണ്‍ ആണെങ്കിലും മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്കാതിരിക്കരുത്. അവരെ പട്ടിണിക്കിടാതെ പരിപാലിക്കണമെന്നായിരുന്നു പ്രാധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്.
രാജ്യത്ത് സംപൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ തെരുവുകളില്‍ കഴിഞ്ഞിരുന്ന മിണ്ടാ പ്രാണികള്‍ക്ക് ഭക്ഷണം ലഭിക്കാതായിട്ടുണ്ട്. മനുഷ്യര്‍ക്കൊപ്പം ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിക്കുന്നത് മിണ്ടാപ്രാണികളുമാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. തുടര്‍ന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നോട്ടിഫിക്കേഷന്‍ വഴി എല്ലാ ജില്ലകളിലും മൃഗങ്ങളെ സംരക്ഷിക്കാനും ഭക്ഷണം കൊടുക്കാനുമുള്ള വളണ്ടിയര്‍മാര്‍ക്ക് നിശ്ചിത നമ്പര്‍ പാസ്സ് കൊടുക്കണം എന്ന് നിര്‍ദേശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു സേവാ ഭാരതിയും ചേര്‍ന്ന് മിണ്ടാപ്രാണികള്‍ക്ക് തങ്ങളാല്‍ ആവുന്ന സേവനം നല്കാന് തീരുമാനിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിലാണ് ആദ്യ പടിയായി ഈ സേവനം ആരംഭിക്കുന്നത്. സഹായിക്കാന്‍ താല്പര്യപ്പെടുന്നവര് വളണ്ടിയര്‍മാരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. വണ്‍നെസ് എന്ന സര്‍ക്കാര്‍ ഇതര മൃഗ സംരക്ഷണ സംഘടനയും ഇതോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: