വിശ്വാസം, വിചാരം, പ്രത്യക്ഷാനുഭവം എന്ന മൂന്നു വിഭാഗങ്ങളായിട്ട് ഹിന്ദുദര്ശനപദ്ധതികളെ തരം തിരിക്കാമെന്നു നാം കണ്ടു. ഒരു സ്തൂപിക (pyramid) യുടെ മൂന്നു തട്ടുകളായും ഇവയെ നമുക്കു ചിത്രീകരിക്കാം. ഏറ്റവും താഴത്തെ തട്ട് വിശ്വാസത്തിന്റെ തലവും രണ്ടാമത്തേത് വിചാരത്തിന്റെ തലവും
ഏറ്റവും മുകളിലുള്ള മൂന്നാമത്തെ തട്ട് അനുഭവത്തിന്റെ തലവുമാണ്. മേല്‍പ്പറഞ്ഞതുപോലെ പരസ്പരബന്ധമില്ലാത്ത തലങ്ങളായിരുന്നില്ല ഇവ മൂന്നും എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ മൂന്നില്‍ വിശ്വാസതലം എന്നത് തോന്നലുകളേയും സംഭവങ്ങളേയും അടിസ്ഥാനപ്പെടുത്തിയുള്ള സാമാന്യയുക്തി നല്കുന്ന നിഗമനങ്ങളും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങളുമാണ്. രണ്ടാമത്തെ വിചാരതലം എന്നത് ഇത്തരം ഭൗതികാനുഭവങ്ങളെ ഹേതു (കാരണം), ലിംഗം (ലക്ഷണം), അനുമാനാദി പ്രമാണങ്ങള്‍ മുതലായ ഉപകരണങ്ങളുപയോഗിച്ചു നടത്തുന്ന സൂക്ഷ്മചിന്ത,ശാസ്ത്രീയയുക്തി, (scientific thinking) നല്കുന്ന നിഗമനങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ചര്യകളും ആണ്. മൂന്നാമത്തേത് ആവര്‍ത്തിക്കുന്തോറും ദൃഢമാകുന്ന അപരോക്ഷാനുഭൂതി (റശൃലര േലഃുലൃശലരല) യും അതു പകരാനുള്ള ഉപായങ്ങളുമാണ്. സാമാന്യയുക്തിയും ശാസ്ത്രീയയുക്തിയും തമ്മിലുള്ള വ്യത്യാസത്തെ യുക്തിവാദിയും ശാസ്ത്രാധ്യാപകനുമായ വൈശാഖന് തമ്പി ഉദാഹരണത്തോടെ വിവരിക്കുന്നുണ്ട്- തെങ്ങില്‍ നിന്നും തേങ്ങ താഴോട്ടു വീഴുന്നതാണ് നാം സാധാരണ കാണുന്നത്. അപ്പോള്‍ ഭാരമുള്ള വസ്തുക്കള്‍ താഴോട്ടു വീഴുമെന്ന സാമാന്യയുക്തിബോധം നമ്മിലുറയ്ക്കുന്നു. അതേ സമയം ഒരേ വലുപ്പമുള്ള രണ്ടു കുപ്പികള്‍ അവയിലൊന്നില്‍ നിറച്ചു വെള്ളം. മറ്റേതില്‍ വായു മാത്രം. അവ രണ്ടും ഒരേ ഉയരത്തില്‍ നിന്നും ഒരേ സമയത്തു താഴോട്ടിട്ടാല്‍ ഏതു കുപ്പി ആയിരിക്കും ആദ്യം താഴെ എത്തുക എന്ന ചോദ്യത്തിന് മേല്‍പ്പറഞ്ഞ സാമാന്യയുക്തിബോധം നല്കുന്ന ഉത്തരം വെള്ളം നിറഞ്ഞ കുപ്പി എന്നാകും. പക്ഷേ ശരിഉത്തരം രണ്ടുമൊരുമിച്ച് എന്നതാണ്. ശാസ്ത്രയുക്തിയും അനുഭവവും ഈ ഉത്തരത്തെ ആണു ശരി വെക്കുക. ഇവിടെ യാഥാര്‍ത്ഥ്യത്തോടു കൂടുതല്‍ അടുത്തു നില്ക്കുന്നതു ശാസ്ത്രയുക്തി ആണെന്നു കാണാം. James B. Conant എഴുതിയ Science and Common Sense എന്ന പുസ്തകം ഈ വിഷയത്തില്‍ പ്രയോജനപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: