ന്യൂദല്‍ഹി: ഒരാഴ്ച കഴിയുമ്പോള്‍ അമേരിക്കയില്‍ കൊറോണരോഗികളുടെ എണ്ണം 3,45,000 എത്തും. ഇന്ത്യയിലെ രോഗികളുടെ എണ്ണം 1200 ആകും. സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗ് സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രവചനത്തിലാണ് ഇന്ത്യക്ക് ആശ്വാസകരമായ കണക്ക്. സമാന വിഷയങ്ങളില്‍ ഈ സാങ്കേതികത്വം ഉപയോഗപ്പെടുത്തി പ്രവചനം നടത്തിയിട്ടുള്ള മോഹല്‍ ജോഷിയാണ് (@MohalJoshi) ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന വാക്കുകള്‍ പങ്കു വയ്ക്കുന്നത്.
ഇന്ത്യയിലെ വൈറസ് ബാധ അതിഭീകരമായ നില കൈവരിക്കില്ല എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അമേരിക്കയിലേയും ഭാരതത്തിലേയും വൈറസ് വ്യാപനത്തിന്റെ തോത് ഉപയോഗിച്ചു നടത്തിയ താരതമ്യ പഠനമാണ് ഈ വസ്തുത പുറത്തു കൊണ്ടു വരുന്നത്. മോഹല്‍ ജോഷി കഴിഞ്ഞ ആഴ്ച നടത്തിയ പ്രവചനം അനുസരിച്ച് മാര്‍ച്ച് 27 ന് അമേരിക്കയില്‍ 85,817 രോഗബാധയാണ് സ്ഥിരീകരിക്കേണ്ടത്. കണ്ടെത്തിയ രോഗികളുടെ എണ്ണം 86,038 (പ്രതീക്ഷിച്ചതിനേക്കാള്‍ ഒരല്‍പ്പം കൂടുതല്‍). ഇന്ത്യയെ സംബന്ധിച്ച് ഈ കണക്കുകള്‍ യഥാക്രമം 764, 726 എന്നിങ്ങനെയാണ്.
അതായത് അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നു. എന്നാല്‍ ഇന്ത്യയില്‍ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്ന നിരക്കില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. ഈ തോതില്‍ പോയാല്‍ അടുത്ത ഏഴ് ദിവസം കൊണ്ട് അമേരിക്കയില്‍ രോഗികളുടെ എണ്ണം ഏകദേശം 3,45,000 എത്തുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. ആദ്യത്തെ നിരക്ക് അനുസരിച്ചാണെങ്കില്‍ ഒരാഴ്ചയ്ക്ക് ശേഷം (ഏപ്രില്‍ രണ്ടോടെ) ഇന്ത്യയിലെ രോഗികളുടെ എണ്ണം 2500 എത്തുമായിരുന്നു. രോഗ നിരക്കിലെ ഇപ്പോഴത്തെ കുറവ് കാരണം അത് 1200 നു താഴേക്ക് പരിമിതപ്പെടും എന്നാണ് മോഹല്‍ ജോഷി പ്രവചിക്കുന്നത്.
എന്നാല്‍ ഇതില്‍ ആഹ്ലാദിക്കാന്‍ സമയമായിട്ടില്ലെന്നും, ജാഗ്രതയിലും പ്രതിരോധ നടപടികളിലും ഇപ്പോള്‍ ഒട്ടും തന്നെ അയവ് വരുത്തരുതെന്നും ഇതോടൊപ്പം മുന്നറിയിപ്പും നല്കുന്നു. വന്‍തോതിലുള്ള വൈറസ് ബാധയ്ക്ക് കരണമാകാവുന്ന പുതിയ സ്രോതസ്സുകള്‍ കണ്ടെത്തിയാല്‍ ഈ പ്രവചനം പാടെ മാറിമറിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇതു സംബന്ധമായ ഇതുവരെയുള്ള സ്ഥിതി വിവര കണക്കുകളും അവയുടെ അടിസ്ഥാനത്തിലുള്ള ഗ്രാഫുകളും കൊടുത്തിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക്:
പ്രതികരിക്കാൻ ഇവിടെ എഴുതുക: