തിരുവനന്തപുരം: കേരളത്തില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിയ്‌ക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് സര്‍ക്കാരിനോടൊപ്പം സേവന മേഖലയില്‍ സേവാഭാരതിയും. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷം മാസ്‌കുകള്‍ വിവിധ ആശുപത്രികള്‍, പോലീസ് സേന, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടാതെ പൊതുജനങ്ങള്‍ക്കും വിതരണം ചെയ്തു.കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി 2100 ലധികം പോയിന്റുകളില്‍ കൈകഴുകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 50,000 ല്‍ പരം സാനിറ്റൈസര്‍ ബോട്ടിലുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം ബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലും സേവാഭാരതി ഏര്‍പ്പെട്ടുകൊണ്ടിരിയ്‌ക്കുന്നു.
വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ സഹായിക്കുക, രക്ത ബാങ്കുകളില്‍ ആവശ്യത്തിനനുസരിച്ച് രക്ത ദാതാക്കാളെ എത്തിയ്‌ക്കുക, എന്ന പ്രവര്‍ത്തനവും നടന്നു വരുന്നു. ആശുപത്രികളിലും വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം, ധാന്യക്കിറ്റ് എന്നിവയുടെ വിതരണവും സേവാഭാരതി നടത്തുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂമിനു പുറമെ 14 ജില്ലാ കേന്ദ്രങ്ങള്‍, 60 മേഖലാ കേന്ദ്രങ്ങള്‍, 450 സബ് കേന്ദ്രങ്ങള്‍ എന്നിവയിലായി 24 മണിക്കൂറും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിയ്ക്കുന്നു. കൂടാതെ മാനസിക പിരിമുറുക്കം നേരിടിന്നവര്‍ക്കു വേണ്ടി 14 ജില്ലകളില്‍ പ്രത്യേകം കാള്‍ സെന്റര് തയ്യാറാക്കി ഫോണിലൂടെ കൗണ്‍സിലിംഗ് നല്‍കുന്ന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ കൊറോന്റെന്‍ ചെയ്തവര്‍ക്ക് വേണ്ടി പുറത്തെ ആവശ്യങ്ങള്‍ക്കു സേവാഭാരതി പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും ഗവണ്‍മെന്റിന്റെ നിയമത്തിനനുസൃതമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. 1000 പേരടങ്ങുന്ന 20 നും 40നും മധ്യേ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തെ ഓരോ ജില്ലയിലും സജ്ജരാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഈ സംഘത്തെ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കാവുന്നതാണെന്ന് സേവാഭാരതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: