ഫ്രാങ്ക്ഫര്‍ട്ട്: 2.5 മണിക്കൂര്‍കൊണ്ട് കോവിഡ് 19 പരിശോധിച്ച് ഫലമറിയാന്‍ കഴിയുമെന്ന സംവിധാനവുമായി ബോഷ്. കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ ഈ കണ്ടുപിടിത്തം വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബോഷിന്റെ ഈ പരിശോധനാ സംവിധാനം ഇപ്പോള്‍ത്തന്നെ ആശുപത്രികളിലും ലാബുകളിലും ഉപയോഗിക്കുന്നുണ്ട്. ന്യൂമോണിയ, ഇന്‍ഫ്ളുവന്‍സ തുടങ്ങി പലവിധത്തിലുള്ള ബാക്ടീരിയ, വൈറസ് രോഗങ്ങള്‍ തിരിച്ചറിയാനാണ് ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാങ്കേതിക സവിധാനങ്ങളില്‍ ചില മാറ്റം വരുത്തിയാണ് ഇത് കൊറോണ വൈറസിനെ തിരിച്ചറിയാനും ഉപയോഗിക്കാനാവുംവിധം മാറ്റം വരുത്തുമെന്ന് ബോഷ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ ജര്‍മനിയിലും അന്താരാഷ്ട്ര വിപണിയിലും എത്തിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
ഒരേ പരിശോധനയില്‍ 10 തരം ശ്വാസകോശ സംബന്ധിയായ രോഗാണുക്കളെ കണ്ടെത്താന്‍ കഴിയും. 95 ശതമാനം കൃത്യതയുള്ള ഫലം നല്‍കാനും ഈ ഉപകരണത്തിന് സാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. കൂടാതെ പരിശോധനയില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരും വിലകൂടിയ പരിശോധനാ കിറ്റും വേണം. പലപ്പോഴും ഇവയ്ക്ക് ദൗര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: