ന്യൂദല്‍ഹി: ചൈനയില്‍ കൊവിഡ് ബാധ പൂര്‍ണമായും മാറിയവരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് രോഗംഭേദമായവരില്‍ 10% പേര്‍ക്ക് വീണ്ടും രോഗം തിരികെ വരുന്നതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ രോഗം ഭേദമായവരില്‍ മൂന്നുമുതല്‍ പത്തുശതമാനം വരെയുള്ളവര്‍ രോഗലക്ഷണങ്ങള്‍ വീണ്ടും പ്രകടിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രോഗം ആദ്യം സ്ഥിരീകരിച്ച ടോങ്ജി ആസുപത്രിയില്‍ നിന്നും രോഗം ഭേദമായ 145 പേരില്‍ അഞ്ചുപേരുടെ ന്യൂക്ലിക്ക് ആസിഡ് പരിശോധന ഫലം പോസിറ്റീവ് ആയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
എണ്ർപത്തിയൊന്നായിരത്തിലധികം പേര്‍ക്ക് രോഗം പിടിപെട്ട ചൈനയില്‍ മൂവായിരത്തി ഇരുന്നൂറിലധികം പേര്‍ കൊറോണ ബാധിച്ച് മരണമടഞ്ഞു. ഒരുലക്ഷത്തി ആരുപത്തിനാലായിരത്തിലധികം പേര്‍ രോഗമുക്തരാകുകയും ചെയ്തു.
24000ലേറെ പേരുടെ ജീവന്‍ അപഹരിച്ച കൊറോണയെന്ന മഹാമാരി പരക്കുന്നതിന് ചൈനയാണ് കാരണക്കാരെന്ന് പഠന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. വൈറസ് പൊട്ടിപുറപ്പെട്ടിട്ടും കാര്യമാക്കിയില്ലെന്ന് മാത്രമല്ല, വേണ്ട നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനും തയ്യാറായില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന മഹാമാരിയെ നേരിടുന്നതില്‍ ചൈന ക്ഷമിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
വുഹാനില്‍ നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും പുതുവത്സരാഘോഷങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചതും ചൈനയുടെ വീഴ്ചയായി കണക്കാക്കുന്നു. പുതുവര്‍ഷ ആഘോഷത്തിനിടെ വൈറസ് ബാധയുടെ വാര്‍ത്ത പുറത്ത് വിട്ടാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുമെന്നും വിപണി തകരുമെന്നും ചൈനീസ് അധികൃതര്‍ കരുതി. കൊറോണ വൈറസ് ബാധയാണിതെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല, വൈറസ് ബാധയെ കുറിച്ച് നിര്‍ണായകമായേക്കാവുന്ന തെളിവുകളും ചൈന നശിപ്പിച്ചെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: