കൊച്ചി: ഇന്ത്യ ടുഡേ ചാനലിനോട് സംസാരിക്കവേ എല്ലാത്തിലും കേരളം മുമ്പിലെന്ന വാദിക്കലും സ്ഥാപിക്കാനുള്ള ശ്രമവും തെറ്റിദ്ധരിപ്പിക്കലായെന്ന് വിമര്‍ശനങ്ങള്‍.
കേരളം കൊറോണയെ ചെറുക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുവെന്നും ഇത് കേന്ദ്രത്തിന്റെ 15,000 കോടിയേക്കാള്‍ കൂടുതലാണെന്നുമാണ് മുഖ്യമന്ത്രി പരോക്ഷമായി പറഞ്ഞത്. എന്നാല്‍ കേന്ദ്രത്തിന്റെ 15,000 കോടി കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ്.
കേരളം പ്രഖ്യാപിച്ച 20,000 കോടി ചെലവിടുന്ന മേഖലകളെ സംബന്ധിച്ച് നല്കിയ വിശദീകരണത്തില്‍ പക്ഷേ അധികവും ആരോഗ്യ സംരക്ഷണ ഇതര പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ്. പക്ഷേ, ആ വ്യത്യാസം പ്രേക്ഷകര്‍ക്ക് മനസിലാകാത്ത തരത്തിലായിരുന്നു വിശദീകരണം. നികുതിയിളവ്, പെന്ഷന് കുടിശിക കൊടുക്കല്‍, ലോണ്‍ കൊടുക്കല്‍ തുടങ്ങിയവയും ‘ആരോഗ്യ പദ്ധതി’ ആയിട്ടാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇല്ലാത്ത പദ്ധതികളുടെ പേരില്‍ സര്‍ക്കാര്‍ തള്ളി മറിക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കെറോണാ ബാധിതര്‍ ഏറ്റവുമുള്ള കേരളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുമ്പോള്‍ ഇല്ലാത്ത നേട്ടങ്ങളും ചെയ്യാത്ത പ്രവര്‍ത്തനങ്ങളും പറയുന്നതെന്തിനാണെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: