കൊച്ചി: കൊറോണക്കാലത്തെ ലോക്ഡൗണിലും പാചക വാതക ലഭ്യതയില്‍ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. എല്‍പിജി യഥാസമയം ലഭിക്കാനുള്ള സംവിധാനവും സുസജ്ജമാണ്. അടിയന്തര സഹായത്തിന് 1906 എന്ന എമര്‍ജന്‍സി സര്‍വീസ് സെല്‍ നമ്പറില്‍ വിളിക്കാം.
ദേശീയ തലത്തില്‍ ഉള്ള ലോക്ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്‌ക്ക് ഉണ്ടാകാവുന്ന വര്‍ധിത ആവശ്യം കണക്കിലെടുത്ത് ഇന്ത്യന്‍ ഓയിലിന്റെ ബള്‍ക്ക് സ്റ്റോറേജുകളില്‍ മതിയായ ശേഖരമുണ്ട്. പാചകവാതകത്തിന്റെ ആവശ്യകത ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയിലിന്റെ റിഫൈനറികളിലെല്ലാം എല്‍പിജി ഉത്പാദനം വര്‍ധിപ്പിച്ചു. ഇതനുസരിച്ച് എല്‍പിജി റീഫില്‍ വിതരണവും ക്രമീകരിച്ചു. എല്‍പിജി ഉപഭോക്താക്കള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും കമ്പനി ഉറപ്പു നല്‍കുന്നു.
















