ദുബായ്: ഈ വര്‍ഷം ജൂണ്‍ മുപ്പതിന് മുമ്പ് നടത്താനിരുന്ന എല്ലാ ടി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ കൗണ്‍സില്‍ (ഐസിസി) മാറ്റിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കൊറോണ ഭീതിയെ തുടര്‍ന്ന് ലോകത്ത് ആരോഗ്യ സംരക്ഷണയത്തിനായി വിവിധ സര്‍ക്കാരുകള്‍ യാത്രാ നിയന്ത്രണം അടക്കമുളള നടപടികള്‍ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റിവയ്ക്കുകയാണെന്ന് ഐസിസി ഇവന്റ്സ് തലവന്‍ ക്രിസ് ടെറ്റ്ലി പറഞ്ഞു.
ശ്രീലങ്കയില്‍ ജൂലൈ മൂന്ന് മുതല്‍ പത്തൊമ്പത് വരെ നടത്താനിരിക്കുന്ന ഐസിസി വനിതാ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ സ്ഥിതിഗതികള്‍ പരിശോധിച്ചതിനുശേഷമേ ആരംഭിക്കൂ. ഏപ്രിലില്‍ തുടങ്ങാനിരുന്ന ഐസിസി ടി 20 ലോകകപ്പ് ട്രോഫി പര്യടനവും മാറ്റിവച്ചു.
ഐസിസി മാറ്റിവച്ച മത്സരങ്ങള്‍: പുരുഷ ടി ട്വന്റി ഗ്രൂപ്പ് എ യോഗ്യതാ മത്സരം -ഏഷ്യ (ആതിഥേയര്‍ : കുവൈറ്റ്, ഏപ്രില്‍ 16 മുതല്‍ 21 വരെ), പുരുഷ ടി ട്വന്റി ലോകകപ്പ് സബ് റീജിയണല്‍ യോഗ്യതാ മത്സരം (ആതിഥേയര്‍: ദക്ഷിണാഫ്രിക്ക, ഏപ്രില്‍ 27 മുതല്‍ മേയ് മൂന്ന് വരെ), പുരുഷ ടി ട്വന്റി ലോകകപ്പ് ഗ്രൂപ്പ് എ യോഗ്യതാ മത്സരം -യൂറോപ്പ് (ആതിഥേയര്‍: സ്പെയിന് , മേയ് പതിനാറ് മുതല്‍ 22 വരെ)
പുരുഷ ടി ട്വന്റി ഗ്രൂപ്പ് ബി യോഗ്യതാ മത്സരം – ഏഷ്യ (ആതിഥേയര്‍: മലേഷ്യ, ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ട് വരെ) പുരുഷ ടി 20 ഗ്രൂപ്പ് ബി യോഗ്യതാ മത്സരം – യൂറോപ്പ് (ആതിഥേയര്‍: ഫിന്‍ലന്‍ഡ്, ജൂണ്‍ 24 മുതല്‍ മുപ്പത് വരെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: