ഗര്‍ഭമുണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട രണ്ടു സുപ്രധാന വസ്തുതകളുണ്ട്. ഗര്‍ഭം സ്വമേധയാ അലസിപ്പോകാതിരിക്കാനുള്ള മുന്‍കരുതലാണ് ഒന്ന്. രണ്ടാമത്തേത്, ഗര്‍ഭം നല്ലരീതിയില്‍ പുഷ്ടിപ്പെടാനും വളര്‍ച്ച പ്രാപിക്കാനുമുള്ള കരുതല്‍.
ഗര്‍ഭമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ അന്നു തന്നെ 60 ഗ്രാം കുറുന്തോട്ടിവേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുക്കുക. അതില്‍ 100 മില്ലി പശുവിന് പാലും ചേര്‍ത്ത് വീണ്ടും 100 മില്ലിയായി വറ്റിച്ച് അരസ്പൂണ്‍ ശര്‍ക്കരയും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക. ഇത് ഗര്‍ഭം പുഷ്ടിപ്പെടാനും ആരോഗ്യമുള്ള ശിശു ജനിക്കുന്നതിനും ഉത്തമമാണ്. ഈ കഷായം ആദ്യ രണ്ടുമാസം തുടര്‍ച്ചയായി കഴിക്കണം.
ഗര്‍ഭം അലസാതിരിക്കാന്‍, രണ്ടരഗ്രാം താമരക്കിഴങ്ങ് പാലില്‍ അരച്ച് ദിവസം രണ്ടു നേരം വീതം ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ മൂന്നു മാസം സേവിക്കുക. ഗര്‍ഭസ്രാവത്തെ ചെറുക്കാന്‍ ഇതിലും നല്ല ഔഷധമില്ല. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഒരു അനുഷ്ഠാനം പോലെ പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. അവയ്ക്ക് ആധുനികശാസ്ത്രമനുസരിച്ചുള്ള വ്യാഖ്യാനം അസാധ്യമാണെന്നു പറയാം.
ഗര്‍ഭിണികള്‍ വൈകീട്ട് 6.45 മുതല്‍ 7.30 വരെയുള്ള സമയത്ത് തനിച്ച് പുറത്തിങ്ങുന്നത് നല്ലതല്ല. അതുപോലെ, അടിവസ്ത്രങ്ങള്‍ തുറസ്സായ സ്ഥലത്ത് കഴുകി ഉണക്കാനിടരുത്. ദുര്‍മരണം നടന്ന സ്ഥലം, വലിയ വെടിക്കെട്ടുള്ള ഉത്സവങ്ങള്‍ ഇവിടെയൊന്നും പോകാതിരിക്കാനും ശ്രദ്ധിക്കണം. േ്രശഷ്ഠമായ കഥകള്‍ കേള്‍ക്കുക. ശാസ്ത്രീയ സംഗീതം ആസ്വദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: