Categories: Samskriti

സംസ്‌കൃതം പഠാമ (സംസ്‌കൃതം പഠിക്കാം)

പാഠം 26  

സുഖദുഃദുഖൗ സമീകുര്‍മ്മഃ(സുഖദുഃഖങ്ങളെ തുല്യമാക്കാം)

ഭവന്തഃ ഹ്യഃ കുത്ര ശയനം കൃതവന്തഃ? (നിങ്ങള്‍ ഇന്നലെ എവിടെയാണ് കിടന്നുറങ്ങിയത്?)

അസ്മാകം കൃതേ പ്രകോഷ്ഠഃ ഏവ ന ലബ്ധഃ (ഞങ്ങള്‍ക്ക് റൂമൊന്നും കിട്ടിയില്ല)

സഭാമണ്ഡപം ഏവ ശരണം ആസീത് (സഭാമണ്ഡപം തന്നെ ശരണമായി)

റയില്‍വേ നിസ്ഥാനേ ശയനം ആസീത് (റയില്‍വേ സ്റ്റഷന്‍ തന്നെ കിടന്നു)

കടേ ആസീത് തസ്യ ശയനം (പായയിലായിരുന്നു അവന്റെ ഉറക്കം)

തേഷാം കൃതേ ഉത്തമപ്രകോഷ്ഠാഃ(അവര്‍ക്ക് നല്ല റൂമുകള്‍)

ഭോജനം തു ഏകം കദളീഫലം ചഷക പരിമിതം ക്ഷീരം ച (ഭക്ഷണമാകട്ടെ ഒരു പഴവും ഒരു ഗ്ലാസ്സ് പാലും )

അത്ര തദപി നാസീത് (ഇവിടെ അതുമുണ്ടായില്ല)

അസ്മാകം കൃതേ ഹ്യസ്തനം ക്വഥിതം

ദോശാഃ ച (ഞങ്ങള്‍ക്ക് ഇന്നലത്തെ സാമ്പാറും ദോശകളും)

ചിന്താമാസ്തു ഭോഃ സുഖദുഃഖൗ സമീകൃത്യ അഗ്രേ ഗച്ഛാമഃ (സാരമില്ലെടോ സുഖദുഃഖങ്ങളെ സമമാക്കി മുന്നോട്ടു പോവാം )

സുഭാഷിതം

ക്വതിത് ഭൂമൗ ശയ്യാ ക്വചിദപി പര്യങ്ക ശയനം

ക്വചിത്ശാകാഹാരീ ക്വചിദപി ച ശാല്യോദനരുചിഃ

ക്വചിത് കന്ഥാധാരീ ക്വചിദപി ച ദിവ്യാംബരധരോ

മനസ്വി കാര്യാര്‍ത്ഥീ ഗണയതി ന ദുഃഖം ന ച സുഖം  

(ചില സന്ദര്‍ഭങ്ങളില്‍ ഭൂമി തന്നെയാണ് കിടക്ക . മറ്റു ചില സന്ദര്‍ഭങ്ങളില്‍ പട്ടുമെത്തയില്‍ കിടക്കും.ചിലപ്പോള്‍ പച്ചക്കറികള്‍ മാത്രം കഴിക്കും . മറ്റു ചിലപ്പോള്‍ വിശിഷ്ട ഭോജനം കഴിക്കും .ചിലപ്പോള്‍ മരവുരി (മരം കൊണ്ടുള്ള വസ്ത്രം ) മറ്റ് ചിലപ്പോള്‍ പട്ടുവസ്ത്രങ്ങള്‍ ഉടുക്കും .കാര്യം നേടണമെന്ന് ആഗ്രഹിക്കുന്നവരും ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരും മറ്റും സുഖദുഃഖങ്ങളെ പരിഗണിക്കില്ല)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക