കാലിഫോര്‍ണിയ: ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ച കൊവിഡ് വൈറസ് ഫേസ്ബുക്കിനും ഗൂഗിളിനും വരുത്തിയത് വമ്പന്‍ നഷ്ടം. പരസ്യ ഇനത്തില്‍ ലഭിക്കാനുള്ള 44 ബില്ല്യണ്‍ ഡോളറാണ് (3,31,716 കോടിരൂപ) ഇരു കമ്പനികള്‍ക്കുമായി നഷ്ടമാകുന്നതെന്ന് സാമ്പത്തിക സേവന സ്ഥാപനമായ കോവന്‍ ആന്‍ഡ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്കിന് പ്രതീക്ഷിച്ചിരുന്ന വരുമാനത്തില്‍ നിന്നും 19% ന്റെ ഇടിവുണ്ടാകും. 6780 കോടി വരുമാനം പ്രതീക്ഷിച്ചിരുന്ന ഈ വര്‍ഷം കമ്പനിക്ക് ലഭിക്കാന്‍ പോകുന്ന വരുമാനം 5210 കോടി മാത്രമാണ്. ഗൂഗിള്‍ ഈ വര്‍ഷം പ്രതീക്ഷിച്ചിരുന്ന വരുമാനത്തില്‍ നിന്നും 18% കുറഞ്ഞ് 5430 കോടിരൂപയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരസ്യ വരുമാനത്തെ അപേക്ഷിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളുടെ അവസ്ഥയും മറിച്ചല്ല. എന്നാല്‍ വരും വര്‍ഷത്തില്‍ സ്ഥിതിഗതികള്‍ മെച്ചെപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: