തിരുവനന്തപുരം: എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതികള്‍ക്ക് പരിഹാരം കാണാനും വാട്ടര്‍ അതോറിട്ടി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. വാട്ടര്‍ അതോറിട്ടി കൊറോണ സെല്ലിന്റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കും.
സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരെയും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെയുമാണ് നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചിട്ടുള്ളത്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്ലില്‍ എത്തുന്ന കുടിവെള്ള പ്രശ്നങ്ങള്‍ നോഡല്‍ ഓഫിസര്‍മാരെ അറിയിക്കാന്‍ 24 മണിക്കൂറും കളക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും വാട്ടര്‍ അതോറിട്ടി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
വിവിധ ജില്ലകളില്‍ നോഡല്‍ ഓഫിസര്‍മാരെ ബന്ധപ്പെടാനുള്ള നമ്പരുകള്‍:
തിരുവനന്തപുരം 9447797878
കൊല്ലം 8547638018
പത്തനംതിട്ട 8547638027
ആലപ്പുഴ 8547638043
കോട്ടയം 8547638029
ഇടുക്കി 8547638451
എറണാകുളം 9496044422
തൃശൂര്‍ 8547638019
പാലക്കാട് 8547638023
മലപ്പുറം 8547638028
കോഴിക്കോട് 8547638024
വയനാട് 8547638058
കണ്ണൂര്‍ 8547638025
കാസര്‍കോട് 8547001230.
1916 എന്ന ടോള്‍ ഫ്രീ നമ്പരിലും ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: