തിരുവനന്തപുരം: ഓണ്‍ലൈന്‍ വിപണിയിലൂടെ മദ്യം വിതരണം ചെയ്യാാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത ആവശ്യപ്പെട്ടു.
രാജ്യം കൊറോണയുടെ വ്യാപനം തടയുവാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ഒറ്റ ദിവസംകൊണ്ട് മലയാളി കുടിച്ചു തീര്‍ത്ത സംഖ്യ കേരളത്തിലെ ഓരോരുത്തര്‍ക്കും 25 രൂപയില്‍ കൂടുതല്‍ നല്‍കാന്‍ പ്രാപ്തമായിരുന്നു. ഇത്രയും തുക മദ്യത്തിനായി ചിലവഴിക്കാന്‍ ഉള്ളവര്‍ ഒന്നിച്ചു നിന്നാല്‍ ലോക്ക് ഡൗണ്‍ കാരണം ദാരിദ്ര്യമനുഭവിക്കേണ്ടി വരുന്ന ദൈന്യന്ദിന വേതനക്കാര്‍ക്ക് ആശ്വാസമെത്തിക്കുക എളുപ്പമാകും. സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാനായി, ഓണ്‍ലൈന്‍ വിപണിയിലൂടെ കോടികള്‍ മദ്യത്തിനായി ചിലവഴിക്കാന്‍ അവസരമുണ്ടാക്കി കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നത് ഒഴിവാക്കണം.
സര്‍ക്കാര്‍ കുടിയന്മാരില്‍ നിന്നും മദ്യ വില്പനയില്‍ നിന്നും കിട്ടുന്ന നികുതി ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ട് നല്‍കി അവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്.അതല്ലാതെ കുടിയന്മാരെ മുഴു കുടിയന്മാരാക്കി ഈ ആപത്ത് കാലത്ത് കുടുംബങ്ങള്‍ കുളം തോണ്ടാന്‍ കൂട്ട് നില്‍ക്കുകയല്ല വേണ്ടത് നിവേദിത പത്രകുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: