കാസര്‍കോട്: കേരള-കര്‍ണ്ണാടക അതിര്‍ത്തി റോഡുകള്‍ അടഞ്ഞതോടെ കാസര്‍കോടിന്റെ മലയോരമേഖല ഒറ്റപ്പെടുന്നു. ദേലംപാടിയിലെ പത്തോളം ഗ്രാമങ്ങളെയാണ് അധികൃതര്‍ മണ്ണിട്ട് പൂട്ടിയത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന ഒരു പഞ്ചായത്താണ് ദേലംപാടി.
പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും കൂടുതലുള്ള പഞ്ചയാത്ത് ദൈനംദിന ആവശ്യത്തിന് വേണ്ടുന്ന സാധനം മാത്രം വാങ്ങി വിട്ടിലേക്ക് പോകുന്നവര്‍ അങ്ങനെ അരപട്ടിണിയും മുഴു പട്ടിണിയുമായി വലിയ ഒരു സമൂഹം ജീവിക്കുന്ന പഞ്ചായത്താണിത്. കൂടാതെ കര്‍ണ്ണാടക പുത്തൂര്‍, സുള്ള്യ താലൂക്കുകളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു ഗ്രാമ പഞ്ചായത്ത് കൂടിയാണ് ഈ ദേലംപാടി. ഇതില്‍ ദേലംപാടി, ഊജംപാടി, മയ്യള, ശാലത്തടുക്ക, ഹിദായത്ത് നഗര്‍, ശാന്തിമല, മുന്‍ചിങ്ങാനം, ബെള്‍പാറ്, കൊംബോട്, നൂജിബെട്ടു, അഡ്ഡംതടുക്ക തുടങ്ങിയ ഗ്രാമങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണ്ണാടകയിലെ ഈശ്വരമംഗലം ടൗണിനേയാണ്.
നിത്യോപയോഗ സധനങ്ങള്‍ക്ക് കൂടാതെ മരുന്നിനും വിദ്യാഭ്യാസത്തിനും വരെ ഈ കൊച്ചു ടൗണിനേയാണ് ആശ്രയിക്കുന്നത്. അങ്ങനെ ഉള്ള ഈ നാട്ടിലെ എല്ലാ റോഡുകളും അടച്ച് പൂട്ടിയത് കാരണം ഇവിടങ്ങളിലെ എല്ലാ ഗ്രാമീണരും പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ തന്നെ കര്‍ണ്ണാടകയുമായി ബന്ധമുള്ള റോഡില്‍ കൂടി മാത്രമേ വഴിയുള്ളു. ഈ റോഡുകളാകെ കര്‍ണ്ണാടക പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് അടച്ച സ്ഥിതിക്ക് അത്യാവശ്യത്തിന് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഒന്ന് പുറംലോകവുമായി അത്യാവശ്യത്തിന് ബന്ധപ്പെടണമെങ്കില്‍ നൂജിബെട്ടു, അഡ്ഡംതടുക്ക, കൊംബോട് ഗ്രാമത്തിലുള്ളവര്‍ വേവലാതിപ്പെടുന്നത്. കാരണം പോലീസ് ബാരിക്കേട് വെച്ചോ മുളകളോ, ബാരലുകള്‍ വച്ചോ റോഡ് അടച്ചിരുന്നെങ്കില്‍ ആവശ്യക്കാരെ പരിശോധന നടത്തി കടത്തി വിടാന്‍ കഴിയുമായിരുന്നു. നൂജിബെട്ടു മഡ്യള മജാലു റോഡ് അടച്ചിരിക്കുന്നത് ലോഡ് കണക്കിന് മണ്ണ് കൊണ്ട് വന്ന് റോഡില്‍ കുന്ന് കൂട്ടിയിട്ട് കൊണ്ടാണ്. ഇങ്ങനെ റോഡ് അടച്ചാല്‍ ആവശ്യ സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ പുറത്തിറങ്ങുന്നത്.
ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര പ്രധാന്യത്തോടെ ഈ മണ്ണുകള്‍ നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ച് കൊണ്ട് റോഡ് യാത്ര നിയന്ത്രിക്കണമെന്ന് അപേക്ഷിക്കുകയാണ് ഈ ഗ്രാമീണര്‍. കണ്ണില്‍ ചോരയില്ലാത്ത രീതിയില്‍ ഇങ്ങനെ റോഡുകള്‍ അടച്ചിട്ടാല്‍ ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്ന ആശങ്കയാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: