പാലക്കാട് : കൊറോണ സ്ഥിരീകരിച്ച ആളുടെ മകന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍.ഇയാള്‍ മാര്‍ച്ച് 17നും 18നും ഡ്യൂട്ടി ചെയ്തു. 17ന് മണ്ണാര്‍ക്കാട് അട്ടപ്പാടി കോയമ്പത്തൂര്‍ ബസിലും 18ന് പാലക്കാട് തിരുവനന്തപുരം ബസിലും ആണ് ജോലി നോക്കിയത്. ഈ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു.
ഇന്നലെ ആണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കല്‍ ദുഷ്കരമാണ്. മാര്‍ച്ച് 13ന് ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു കരിപ്പൂര്‍ വഴി മണ്ണാര്‍ക്കാട് എത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ പോകാതെ നാട്ടില്‍ കറങ്ങുക ആയിരുന്നു. മാര്‍ച്ച് 21ന് ആണ് അസുഖം കടുത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചത്. അതുവരെ നാട്ടിലെയും പരിസരത്തെയും യത്തീംഖാനകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ കറങ്ങിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇയാളുടെ റൂട്ട് മാപ്പ് കണ്ടെത്തുക ഏറെ പ്രയാസകരമാണ്. ഉംറ കഴിഞ്ഞു എത്തിയപ്പോള്‍ തന്നെ ഇയാള്‍ക്ക് ജലദോഷവും തൊണ്ടവേദനയും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിദേശത്തു നിന്ന് എത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം എന്ന കര്‍ശന നിര്‍ദ്ദേശവും ഈ 51 വയസുകാരന് അനുസരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: