ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊറോണ സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ മൂത്തമകനായ പ്രിന്‍സ് ഓഫ് വെയില്‍സ് ചാള്‍സ് അടുത്ത കിരീടാവകാശിയാണ്.
പ്രിന്‍സ് ഓഫ് വെയില്‍സ് ചാള്‍സിന് കൊറോണയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പത്നി (ഡച്ചസ് ഓഫ് കോണ്‍വാള്‍)കാമിലക്കൊപ്പം അദ്ദേഹം സ്കോട്ലന്ഡില് ഐസൊലേഷനിലായിരുന്നു. പത്നിക്ക് രോഗബാധയില്ല. ബ്രിട്ടീഷ് രാജകുടുംബം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: