തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി തടയാന്‍ പുതിയ ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
എറണാകുളത്ത് മൂന്ന് പേര്‍ക്കും പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 112 ആയതായി മുഖ്യമന്ത്രി പറഞ്ഞു. ചികില്‍സയിലുള്ള 12 പേരുടെ പരിശോധനഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നുപേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴിയാണ്. നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും വന്നവരാണ്.
പുറത്തിറങ്ങുന്നവര്‍ക്ക് ഐഡി കാര്‍ഡോ പാസോ കരുതണം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. രേഖകളില്ലാത്തവരോട് ആവശ്യം ചോദിക്കാന്‍ നിര്‍ദ്ദേശം നല്കി. നിയന്ത്രണം നടപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവാദിത്വം ആണ്.
പകര്‍ച്ച വ്യാധി തടയാന്‍ പുതിയ ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരും പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടാകരുത്. എല്ലാ കുടുംബത്തിനും പലവ്യഞ്ജന കിറ്റ് നല്‍കും. ഇതിനായി വ്യാപാരികളുടെ സഹകരണം തേടും. പഞ്ചായത്ത് തോറും കമ്മ്യൂണിറ്റി കിച്ചന് ഉണ്ടാക്കണം. ഇതിനായി കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തും. ഒറ്റക്ക് താമസിക്കുന്നവര്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടരുത്. ഭക്ഷണം എത്തിക്കേണ്ടവരുടെ കണക്കുകള്‍ പഞ്ചായത്തുകളും നഗരസഭയളും ചേര്‍ന്ന് തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: