ജനീവ: ഇരുന്നോറോളം രാജ്യങ്ങളില്‍ നിന്ന് വൈറസ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. ഇതുവരെ 3,91,947 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 13,165 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇന്നലെ മാത്രം 629 പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17,136 ആയി. 1,02,843 പേര്‍ക്ക് രോഗം ഭേദമായി. 12,156 പേര്‍ ഗുരുതരാവസ്ഥയിലാണ്. പ്രതിരോധ പ്രവര്‍നത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ പരിധിയിലാണ് നിലവില്‍ ലോക ജനസംഖ്യയുടെ ഇരുപത് ശതമാനവും.
കൊറോണ പ്രഭവ കേന്ദ്രമായ ചൈനയില്‍ 78 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 81,171 ആയി. ഇന്നലെ മാത്രം ഏഴു പേര്‍ മരിച്ചു. 73,159 പേര്‍ക്ക് രോഗം ഭേദമായി. 4,735 പേര്‍ ചികിത്സയിലുണ്ട്. 1,573 പേരുടെ നില ഗുരുതരം.
വൈറസ് ബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്, 6,077. വൈറസ് ബാധ 63,927 പേര്‍ക്ക് സ്ഥിരീകരിച്ചു. 7,432 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള 50,418 പേരില്‍ 3,204 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇറ്റലിയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയ്‌നിലാണ്, 2,696. ഇന്നലെ മാത്രം 385 പേര്‍ മരിച്ചു. 39,673 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 29 പേര്‍ കൂടി മരിച്ചതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 582 ആയി. ഇന്നലെ മാത്രം 2,434 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 46,168 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 295 പേര്‍ക്ക് ഭേദമായി. ജര്‍മനിയില്‍ രോഗ ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 130 പേര്‍ ഇതുവരെ മരിച്ചു.
ഇറാനില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക്. ഇന്നലെ മാത്രം 122 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വൈറസ് ബാധ സ്ഥിരീകരിച്ച 24,811 പേരില്‍ ആരുടെയും നില ഗുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 860 പേര്‍ മരിച്ച ഫ്രാന്‍സില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19,856 ആയി. 2,200 പേര്‍ക്ക് രോഗം ഭേദമായി.
പാക്കിസ്ഥാനില്‍ കൊറോണ ബാധിച്ച് മരിച്ചവര്‍ ഏഴായി. രോഗം ബാധിച്ചവര്‍ 903. രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. വ്യാപനം തടയാനുള്ള പ്രവര്‍ത്തനത്തെ സഹായിക്കാന്‍ സൈന്യത്തെ വിന്യസിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9,000 കടന്നു. ബ്രിട്ടനില്‍ മരിച്ചവരുടെ എണ്ണം 335 ആയി. 2,136 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ഓസ്‌ട്രേലിയയില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം ഒന്‍പതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: