ജനീവ: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ മഹാമാരി കൊറോണ വൈറസിനെ നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തെ ഇന്ത്യ നയിക്കണമെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനം ഗബ്രിയേസസ് പറഞ്ഞു.
കൊറോണയെ പിഴുതെറിയാന്‍ ഇന്ത്യക്ക് പ്രാപ്തിയുണ്ടെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന് അറിയിച്ചു. വസൂരിയേയും പോളിയോയേയും വേരോടെ നശിപ്പിച്ച ചരിത്രമാണ് ഇന്ത്യയുടേത്. ആ നിശബ്ദരായ കൊലയാളികളെ പിഴുതെറിഞ്ഞ് വളരെ മഹത്തായ സമ്മാനമാണ് രാജ്യം ലോകത്തിന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: