മധുര: കൊറോണ വൈറസ് ബാധയേറ്റ് തമിഴ്നാട്ടില്‍ ആദ്യ മരണം. മധുര സ്വദേശിയായ 54 വയസുകാരനാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 12 ആയി.
അതേസമയം മധുര സ്വദേശിക്ക് കൊറോണ ബാധിച്ചത് എങ്ങിനെയെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. ഇയാള്‍ എവിടേക്കും യാത്ര ചെയ്തതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മധുര സ്വദേശിക്ക് വൈറസ് ബാധയേറ്റത് എങ്ങിനെയെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
വലിയ ആശങ്കയുണര്ത്തിക്കൊണ്ടാണ് നിലവില്‍ രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്നത്. രാജ്യത്ത് ഇതുവരെ 562 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 48 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.
കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അര്‍ദ്ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു. രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂവെന്നും മോദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: