Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനാത്മബന്ധനത്തിന് ഹേതു അജ്ഞാനം

കര്‍മ്മബന്ധത്തെ വിവരിക്കുന്നു

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 25, 2020, 03:00 am IST
in Samskriti

ശ്ലോകം 146

അജ്ഞാനമൂലോ/യമനാത്മബന്ധോ

നൈസര്‍ഗ്ഗികോ/നാദിരന്ത ഈരിത

ജന്മാപ്യയവ്യാധിജരാദി ദുഃഖ-

പ്രവാഹപാതം ജനതയത്യമുഷ്യ

ഈ അനാത്മബന്ധം ഉണ്ടായത് അജ്ഞാനം മൂലമാണ്. മറ്റ് കാരണങ്ങളൊന്നുമില്ലാത്ത ഇത് അനാദിയും അനന്തവുമാണെന്ന് പറയപ്പെടുന്നു. ജനനം, മരണം, രോഗം, ജര തുടങ്ങിയ ഒടുങ്ങാത്ത ദുഃഖങ്ങളെ ഇത് ജീവന് വരുത്തി വയ്‌ക്കുന്നു.

ജീവന്‍ സംസാരത്തില്‍ കുടുങ്ങിപ്പോകുന്നതെങ്ങനെയെന്ന് കഴിഞ്ഞ ശ്ലോകത്തിലെ സംസാരവൃക്ഷത്തിന്റെ ചിത്രീകരണത്തിലൂടെ വ്യക്തമാക്കി. സംസാരവൃക്ഷം വിഷവൃക്ഷം പോലെ മുമുക്ഷുവിന് വര്‍ജ്യമാണ്. അറിവില്ലായ്‌മയാണ് സംസാര ബന്ധനത്തിന്റെ മൂലകാരണം.നിരവധി ദുഃഖങ്ങളാകുന്ന പഴങ്ങള്‍ മാത്രമാണ് അതിന് നല്‍കാന്‍ കഴിയുക. അവനവന്റെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ് ഈ അനാത്മബന്ധത്തിന് കാരണമായത്. ഈ അജ്ഞാനം നൈസര്‍ഗ്ഗികമാണ്. എന്ന് വച്ചാല്‍ അത് തന്നെയുണ്ടായതാണ്. അതിന് മറ്റുകാരണങ്ങളൊന്നുമില്ല.

നൈസര്‍ഗ്ഗികമെന്നതിന് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുന്‍പുണ്ടായ അദ്ധ്യാസങ്ങളുടെ സംസ്‌കാരത്തില്‍ നിന്ന് ഉണ്ടായത് എന്നര്‍ത്ഥം. ഇത് എന്ന് തുടങ്ങി എന്നറിയില്ല, അതിനാല്‍ തന്നെ അത് അനാദിയും അനന്തവുമാണ്.

അനാത്മ വസ്തുവില്‍ ആത്മ ബുദ്ധിയുണ്ടായാല്‍ അതുമൂലം ദുഃഖമുണ്ടാകുമെന്ന് ഇവിടെ വീണ്ടും ഉറപ്പിച്ചു പറയുന്നു.

അനാത്മാവ് ആത്മാവാണെന്ന തോന്നല്‍ എങ്ങനെയുണ്ടായി? എവിടെയുണ്ടായി? ഉപാധികളൊന്നുമില്ലാത്ത ആത്മാവ് എങ്ങനെ ഉപാധികളോടെ അപൂര്‍ണ്ണനായി? ഈ സംശയം നമുക്കുണ്ടാകും.

അജ്ഞാനമാണ് അനാത്മ ബന്ധത്തിന് കാരണം. അത് തന്നെയാണ് അപരിമിതമായ ആത്മാവിനെ പരിമിതനായ ജീവനാക്കുന്നത്. അജ്ഞാനം അനാത്മാവിനെ ആത്മാവായി തെറ്റിദ്ധരിപ്പിക്കുന്നു.

ഈ അജ്ഞാനം എന്ന് ഉണ്ടായി എന്ന് ചോദിച്ചാല്‍ ഉത്തരം അനാദിയെനാണ്.

അത് കാരണത്തില്‍ നിന്നുണ്ടായ കാര്യമല്ല.  ഗുഹയുടെ സ്വഭാവമാണ് ഇരുട്ട് അല്ലെങ്കില്‍ ഗുഹ യോടൊപ്പമുള്ളതാണ്. ഗുഹയുള്ളിടത്ത് ഇരുട്ടുണ്ട്. അതുപോലെ ആത്മജ്ഞാനമില്ലാത്തവന്റെ ഉള്ളിലും ഇരുട്ട് മൂടിയിരിക്കുന്നു. ബുദ്ധിയുടെ നിലവാരത്തില്‍ നിന്ന് നോക്കുമ്പോള്‍ അജ്ഞാനം തുടക്കവും ഒടുക്കവും ഇല്ലാത്തതാണ്. അത് കാലത്തിന് അതീതമാണ് എന്നറിയണം.കാലത്തിലൂടെയാണ് നാം സംസാരത്തെ അറിയുന്നതും അനുഭവിക്കുന്നതും.

കാലത്തിന് അതീതമായി ഉയര്‍ന്നാല്‍ പിന്നെ സംസാരമുണ്ടാകില്ല. കാലത്തിന്റെ കണക്കിലാണ് ആദിയും അന്തവുമൊക്കെ വരുന്നത്.ശരീരം മുതലായ ഉപാധികളായ അനാത്മ വസ്തുക്കളിലെ താദാത്മ്യം ജീവനെ ശരിയ്‌ക്കും കഷ്ടപ്പെടുത്തുന്നു. ജനനം, വൃദ്ധി,ക്ഷയം, ജര, വ്യാധി, മരണം തുടങ്ങിയ സകല ദു:ഖങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്ന് ദുരിതത്തിലാക്കുന്നു. ജനന മരണങ്ങളില്ലാത്ത ആത്മാവിന് ജനനമുണ്ടന്ന് തോന്നുന്നു. വൃദ്ധിക്ഷയങ്ങളില്ലാത്ത അതിന് അവയുണ്ടെന്ന് തോന്നിക്കുന്നു. ജീവന്‍ എന്ന പരിമിതനായിരിക്കുന്ന അതിന്പിന്നെ  ദുഃഖം തന്നെ ദുഃഖം. ആത്മാവ് അജ്ഞാനം മൂലം ഉപാധികളില്‍ പെട്ട് ഭ്രമിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. അജ്ഞാനം നീങ്ങിയാല്‍ അനാത്മ ബന്ധനവും നീങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Thiruvananthapuram

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.