കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വ്യാജവാര്‍ത്തയുമായി മാതൃഭൂമി. മോദിക്കെതിരെ അധിക്ഷേപകരമായ വാര്‍ത്തകകള്‍ സ്ഥിരമായി നല്‍കുന്നതില്‍ മത്സരിക്കുന്നവരാണ് മലയാള മാധ്യമങ്ങള്‍. മാതൃഭൂമി നിരന്തരം മോദിയെ അധിക്ഷേപിക്കുന്നതില്‍ മുന്‍പന്തിയാലാണ്. മാതൃഭൂമി ഓണ്‍ലൈനിലെ ‘വഴിപോക്കന്‍’ എന്ന പംക്തി സ്ഥിരമായി മോദിയെയും അമിത് ഷായെയും അധിക്ഷേപിക്കാനുള്ളതാണ്.
ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പേരിലാണ് മോദിക്കെതിരെ മാതൃഭൂമി വ്യാജവാര്‍ത്ത നല്‍കിയത്. മാസ്‌കിന് ദൗര്‍ലഭ്യം നേരിടുന്നു എന്ന് ഡോക്ടര്‍ കമ്ന കാക്കര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടപോസ്റ്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു എന്നായിരുന്നു മാതൃഭൂമിയുടെ വാര്‍ത്ത. എന്നാല്‍ ഡോക്ടര്‍ കമ്ന കാക്കര്‍ എന്നത് വ്യാജ അകൗണ്ടാണെന്നും കോണ്‍ഗ്രസിന്റെ ഐടി വിഭാഗമാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും ഡോക്ടര്‍ പി.എസ്. വിഷ്ണുവര്‍ദ്ധന്‍ തെളിവുസഹിതം പുറത്തു വിട്ട് പൊളിച്ചടുക്കിയിരുന്നു. ഇത് വ്യാജ ട്വീറ്റാണെന്ന് ദേശീയമാധ്യമങ്ങള്‍ അടക്കം തെളിവുകള്‍ പുറത്തുവിട്ടിരുന്നു. തെളിവുകള്‍ നിരത്തിയതോടെ ആരോപണം ഉന്നയിച്ച വ്യാജന്‍ ട്വീറ്റ് ഡീലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വ്യാജവാര്‍ത്ത ഇതുവരെ പിന്‍വലിക്കാന്‍ മാതൃഭൂമി തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: