തിരുവനന്തപുരം:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം ശക്തം. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിലോ ഡോക്ടര്‍മാരുടെ വീട്ടില്‍ പരിശോധനയ്ക്കോ എത്തുന്നവരെ സംബന്ധിച്ച് കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കണം.
ഇതിനായി www.fightcovid.online എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. രോഗികളെ കുറിച്ചുള്ള വിവരം ഇതിലൂടെ നല്‍കാവുന്നതാണ്. അടിയന്തരമായി ചികിത്സ വേണ്ട സാഹചര്യത്തില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് രോഗികള്‍ക്ക് വേണ്ട അവശ്യ സംവിധാനങ്ങളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കാവുന്നതാണ്. ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ ഇതിലൂടെ ലഭിക്കും. ഇത്തരത്തില്‍ ഇതു വരെ 150 ഓളം പേരെ കുറിച്ചുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത് . ഇവര്‍ക്ക് വേണ്ട പരിശോധനകള്‍ നടത്തി ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട് . രോഗികളെ സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റാതിരിക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കണം.
വെബ് പോര്‍ട്ടലില്‍ കൃത്യമായി വിവരം നല്‍കാത്ത ആശുപത്രികള്‍ക്കും സ്വകാര്യ ഡോക്ടര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകും. അലോപ്പതി, ഹോമിയോ, ആയുര്‍വേദം ,ഡെന്‍ന്റല്‍ തുടങ്ങി എല്ലാ വിഭാഗക്കാരും എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സൈറ്റില്‍ വിശദമായ നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: