തിരുവനന്തപുരം: കൊറോണയുടെ മറവില്‍ സംസ്ഥാനത്തെ ഒരു വിഭാഗം വ്യാപാരികള്‍ കൃത്രിമമായി വില വര്‍ധനവ് ശൃഷ്ടിക്കാന്‍ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ഇതിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ അവര്‍ക്ക് മേല്‍ ഇടിത്തീ പോലെ ഇത്തരം ചൂഷണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നതിന് തുല്യമാണ്. പൂഴ്ത്തിവയ്പ്പും കരിച്ചന്തയും തടയാന്‍ ജില്ലകള്‍ തോറും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കണമെന്നും അദേഹം അവശ്യപ്പെട്ടു.
ആവശ്യമായി വന്നാല്‍ റെയ്ഡുകള്‍ നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നതോടൊപ്പം പരിശോധന സംഘങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഭക്ഷ്യധാന്യം ലഭിക്കുമ്പോള്‍ തന്നെ വിലക്കയറ്റം ഇല്ലാതെ നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്.
പച്ചക്കറികള്‍ക്കും ഇത്തരത്തില്‍ കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അവശ്യം വേണ്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തടസ്സം കൂടാതെ എത്തിക്കേണ്ട നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ടെലിഫോണിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.കെ.കൃഷ്ണദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: