ന്യൂദല്‍ഹി: ലോകമെമ്പാടും കൊറോണ ഭീതിയുടെ ആശങ്കയില്‍ കഴിയുമ്പോഴും കൊവിഡ് നാശം വിതച്ച ഇറ്റലി പോലുള്ള രാജ്യത്ത് നിന്ന് 263 ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ ആശങ്കയില്ലാതെ ബോയിങ് 777 വിമാനം പറത്തിയ പൈലറ്റ് സ്വാതി റാവത്തിനേയും സംഘത്തേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റോമില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാന്‍ പരിശ്രമിച്ച സ്വാതിയടങ്ങുന്ന ക്രൂവിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൊറോണ ബാധിത രാജ്യത്തേക്ക് ആശങ്കയില്ലാതെ വിമാനം പറപ്പിച്ച സ്വാതി സമൂഹമാധ്യമങ്ങളിലും താരമാകുകയാണ്. സ്വാതി തൊഴിലിനോട് കാണിച്ച ആത്മാര്‍പ്പണത്തെ കാണാതിരിക്കാന്‍ കഴിയില്ലെന്നാണ് സൈബര്‍ ലോകം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: