ന്യൂദല്‍ഹി : ഒന്നര വര്‍ഷത്തേയ്ക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ള ഭക്ഷ്യധാന്യങ്ങള്‍ കരുതി വെച്ചിട്ടുണ്ടെന്ന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. ബ്ലുംബര്‍ഗിന് അനുവദിച്ച അഭിമുഖത്തില്‍ എഫ്സിഐ ചെയര്മാന് ഡി.വി. സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ അവസാനത്തോടെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി 100 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യമാണ് ശേഖരിച്ചുവെയ്ക്കുന്നുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് 50 മുതല്‍ 60 മില്യണ്‍ ടണ്‍ വരെയാണ് ധാന്യങ്ങളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. 2019-20 വര്‍ഷത്തില്‍ റെക്കോഡ് ശേഖരമാണ് വിവിധ ഗോഡൗണുകളില്‍ ഇപ്പോഴുള്ളത്.
അതേസമയം ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ ശ്യംഖലയാണ് ഇന്ത്യയിലേത്. എന്നാല്‍ കൊറോണ വൈറസിനെ ഭയന്ന് രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം ഉണ്ടാകുമെന്ന് കരുതി ജനങ്ങള്‍ ഒന്നടങ്കം ശേഖരിച്ചുവെയ്ക്കാന്‍ തുടങ്ങിയാല്‍ വിലക്കയറ്റം ഉണ്ടാകുമെന്നും ഡിവി. സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: