കോഴിക്കോട്: സംസ്ഥാനം അതിഗുരുതരമായ സാഹചര്യം നേരിടുമ്പോള്‍ മുഖ്യമന്ത്രി മദ്യവില്പനക്കാരന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍. ബിവറേജ് ഔട്ടുലെറ്റുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പാവമണി റോഡിലെ ഔട്ട് ലെറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അമ്മമാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വത്തിനു വേണ്ടിയാണ് യുവമോര്‍ച്ച ഈ സമരം നടത്തുന്നത്.നിബന്ധനകള്‍ പാലിച്ച് നടത്തിയ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി യുവമോര്‍ച്ച രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു. ലിബിന്‍ ബാലുശ്ശേരി, സി പി വിഷ്ണു, വിനീഷ് നെല്ലിക്കോട്, സരൂപ് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: