ന്യൂദല്‍ഹി: കൊറോണ രോഗ പരിശോധനയ്ക്ക് കൂടുതല്‍ സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കുകയും പരിശോധനയ്ക്കുള്ള തുക കുറയ്ക്കുകയും ചെയ്തതോടെ രാജ്യത്തെ പ്രതിരോധ നടപടികള്‍ ഊര്‍ജിതം. കൂടുതല്‍ ലാബുകള്‍ക്ക് അനുമതി നല്കാന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.
സ്വകാര്യ ലാബുകളില്‍ 4500 രൂപയാണ് പരിശോധനയ്ക്ക് ഫീസ് നിശ്ചയിച്ചരിക്കുന്നത്. ആദ്യഘട്ട പരിശോധനയ്ക്ക് 1500 രൂപയും രണ്ടാം ഘട്ടത്തിന് 3000 രൂപയും. 60 സ്വകാര്യ ലാബുകള്‍ അനുമതി തേടിയിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കി ആറ് ലാബുകള്‍ക്ക് ഇതുവരെ അനുമതി നല്കി. മറ്റുള്ളവയുടെ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് അനുമതി നല്‍കുമെന്നും ഐസിഎംആര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ നാല്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഒരെണ്ണം വീതം ലാബുകള്‍ക്കുമാണ് അനുമതി. മഹാരാഷ്ട്രയില്‍ മുംബൈ തൈറോകെയര്‍, സബര്‍ബന്‍ ഡയഗണോസ്റ്റിക്, മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കര്‍ണാടകത്തില്‍ ശിവാജിനഗര്‍ ബൗറിഗ് ആന്‍ഡ് ലേഡി കര്സണ് ആശുപത്രിക്കു സമീപമുള്ള ന്യുബെര്ഗ് ആനന്ദ് റെഫറന്‍സ് ലബോറട്ടറി, ഗുജറാത്തില്‍ അഹമ്മദാബാദിലെ യൂണിപാത്ത് -സ്പെഷ്യല്‍ ലബോറട്ടറി ലിമിറ്റഡിനുമാണ് അംഗീകാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: