തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ മുഖവിലയ്‌ക്കെടുക്കാതെ മലയാളികള്‍. രാവിലെ തന്നെ ജനങ്ങള്‍ മിക്ക ജില്ലകളിലും കൂട്ടത്തോടെ പൊതുനിരത്തുകളില്‍ ഇറങ്ങി. സ്വകാര്യ വാഹനങ്ങളില്‍ സാധാരണഗതിയില്‍ എന്ന പോലെ ജനങ്ങള്‍ ഇറങ്ങിയതോടെ കര്‍ശന നടപടിയുമായി പോലീസും രംഗത്തിറങ്ങി.
വളരെ അത്യാവശങ്ങള്‍ക്കായി മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ഭരണകൂടം വ്യക്തമാക്കിയത്. എന്നാല്‍, സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ രാവിലെ തന്നെ പതിവു പോലെ പുറത്തിറങ്ങിയത്. ഇതോടെ നഗര ആസ്ഥാനം തുടങ്ങിന്നിടത്ത് പോലീസ് സംഘടിച്ചു. എല്ലാ വാഹനങ്ങളും പരിശോധിച്ച് അത്യാവശ്യക്കാരെ മാത്രമേ നഗരത്തിലേക്ക് കടത്തി വിടുന്നൂള്ളൂ. മറ്റുള്ളവരെ തിരിച്ചയയ്‌ക്കുകയാണ്. പാലിയേക്കര ടോള്‍ പ്ലാസയിലും നല്ലതോതില്‍ വാഹനങ്ങളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം, സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, എറണാകുളം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് കോഴിക്കോടും കാസര്‍ഗോഡും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. മുപ്പത് പേര്‍ക്കാണ് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: