വടകര: കൊറോണ വൈറസിനെ വകവയ്ക്കാതെ വടകര ബിവറേജസിന്റെ പ്രവര്‍ത്തനം ജനങ്ങളില്‍ ഭീതി പരത്തുന്നു. ബിവറേജസില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം ദിവസങ്ങളായി അനിയന്ത്രിതമായിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ അനിയന്ത്രിതമായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശിയാണ് ആളുകളെ മാറ്റിയത്.
ഇതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി ശുദ്ധീകരണം നടത്തിയതിനു ശേഷം മദ്യപാനികളെ ഒരു മീറ്റര്‍ അകലത്തില്‍ നിര്‍ത്തിയാണ് മദ്യ വില്പന പുനരാരംഭിച്ചത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപനത്തെ തുടര്‍ന്ന് മദ്യഷാപ്പുകളുള്പ്പെടെ പൂര്‍ണമായും അടച്ചിടാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം കണ്ടാണ് മദ്യപാനികള്‍ വലിയ തോതില്‍ മദ്യം സൂക്ഷിക്കാനുള്‍പ്പെടെ തയ്യാറാവുന്നതിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: