പത്തനംതിട്ട: അമേരിക്കയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് സ്ത്രീകള്‍ അനുമതിയില്ലാതെ തിരികെ അമേരിക്കയിലേക്ക് കടന്നതില്‍ പോലീസ് കേസ് എടുത്തു. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇലവുംതിട്ട പോലീസാണ് അന്വേഷണം നടത്തിയത്. ഇവര്‍ യുഎസ് അംഗത്വം ഉള്ളവരാണെന്നും യുഎസിലേക്ക് മടങ്ങിയതായും ഇലവുംതിട്ട എസ്എച്ച്ഒ ടികെ വിനോദ് കുമാര്‍ പറഞ്ഞു. ഇവരുടെ വിസ കാലാവധി തീരാറായിരുന്നുവെന്നും ഇവര്‍ കോവിഡ് ബാധിതരല്ലെന്ന സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയിരുന്നുവെന്നും അറിഞ്ഞതായി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു.
ഇതുകൂടാതെ ഐസൊലേഷന്‍ വ്യവസ്ഥ ലംഘിച്ച 13 പേര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ ഭരണകൂടം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ ഇന്നലെ രണ്ടുപേരെക്കൂടി നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാന്നിയിലെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള 366 പേര്‍ ഉള്‍പ്പെടെ 4387 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: