കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 4 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 2 പേരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ഫിലിപ്പീന് സ്വദേശിയുമാണു. ഇരുവരും ബ്രിട്ടനില്‍ യാത്രചെയ്തയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി
നേരത്തെ വൈറസ് ബാധയേറ്റ 3 ഇന്ത്യക്കാരില്‍ 2 പേര് ബ്രിട്ടനില്‍ നിന്നും എത്തിയ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആയിരുന്നു. ഒരാള്‍ അസര്‍ ബൈജാനില് നിന്നുള്ള യാത്രക്കാരനുമായും സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണു രോഗം ബാധയേറ്റത്. ഇതോടെ കുവൈത്തില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 191 ആയി .ഇന്ന് 9 പേര് രോഗമുക്തി നേടുകയും ചെയ്തു. ആകെ രോഗ വിമുക്തി നേടിയത് 39 പേരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: