തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശമനുസരിച്ച് കേരളത്തിലെ ജില്ലകള്‍ സമ്പൂര്‍ണായി അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. രാവിലെ വ്യാപാരിവ്യവസായികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന് പത്തു മണിക്ക് ചേരുന്ന ഉന്നത തലയോഗത്തില്‍ ജില്ലകള്‍ അടയ്‌ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന യാത്രകള്‍ നിര്‍ത്തലാക്കി. സംസ്ഥാനത്തിനുള്ളിലെ ദീര്‍ഘദൂര സര്‍വ്വീസുകളും നിര്‍ത്തിവച്ചു. മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിറുത്തിയിട്ടുണ്ട്.
1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ജില്ലാ മജിസ്ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. 144 അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് അധികാരവും നല്‍കി. ഇതനുസരിച്ച് കാസര്‍കോട് 144 പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണത്തിലാണ്. കര്‍ണാകടത്തിന്റെ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് അതിര്‍ത്തികളും അടച്ചു. പുതുച്ചേരി അതിര്‍ത്തിയും അടച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: