തിരുവനന്തപുരം: കൊറോണ രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി മെഡിക്കല്‍ സ്റ്റോറുകള്‍. കൊറോണ പടരുന്ന സാഹചര്യത്തില്‍ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിയന്ത്രിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് അനുസരിക്കാന്‍ കേരളത്തിലെ മെഡിക്കല്‍ സ്റ്റോറുകള്‍ തയാറായിട്ടില്ല. മൂന്നു ലയര്‍ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, എറണാകുളം ലിസി ജംഗ്ഷന് സമീപമുള്ള ലിസി മെഡിക്കല്‍സ് എന്ന ഷോപ്പില്‍ ഒരു മാസ്കിന് 30 രൂപയാണ് ഈടാക്കുന്നത്. കൊറോണക്കാലും പകല്‍കൊള്ളയാണ് ലിസി മെഡിക്കല്‍സ് നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് രണ്ടു ലയര്‍ ഉള്ള 2-പ്ലൈ മാസ്കിന് പരമാവധി 8 രൂപയും മൂന്നു ലയര്‍ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാന്‍ പാടുള്ളു. 200 മില്ലി ലീറ്റര്‍ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കുമെന്നുമാണ് ഉത്തരവ്. ജൂണ്‍ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാവുക. ഇതു ലംഘിച്ചാണ് ഇപ്പോള്‍ കൊച്ചിയില്‍ കച്ചവടം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: