Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗളൂരു വിമാനത്താവളം വഴി എത്തിയ വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരണം: നാല് മാധ്യമ പ്രവര്‍ത്തകരും രണ്ട് എസ്‌ഐമാരുമുള്‍പ്പെടെ 40 കൊറന്റൈനില്‍

ആര്‍ടി ചെക്ക് പോസ്റ്റില്‍ വാര്‍ത്താ ശേഖരണത്തിനെത്തിയ നാല് മാദ്ധ്യമ പ്രവര്‍ത്തകര്‍,സ്ഥലത്തെത്തിയ രണ്ട് എസ്‌ഐ മാരുള്‍പ്പെടെ പത്തോളം പോലീസ് ഉേദ്യാഗസ്ഥര്‍, ആര്‍ടി ചെക്ക് പോസ്റ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേരാണ് ആദ്യഘട്ടത്തില്‍ വീട്ടു ക്വാറണ്ടൈനില്‍ പോയിരിക്കുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Mar 22, 2020, 08:56 pm IST
in Kerala
COVID 19

COVID 19

കണ്ണൂര്‍: ദുബായിയില്‍ നിന്നും ബംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി കിളിയന്തറ ആര്‍ടി ചെക്ക്‌പോസ്റ്റ് വഴി കടന്നുപോയ 12 അംഗ സംഘത്തില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരണം . ഇവര്‍ കടന്നുപോയ ആര്‍ടി ചെക്ക് പോസ്റ്റില്‍ വാര്‍ത്താ ശേഖരണത്തിനെത്തിയ നാല് മാദ്ധ്യമ പ്രവര്‍ത്തകര്‍,സ്ഥലത്തെത്തിയ രണ്ട് എസ്‌ഐ മാരുള്‍പ്പെടെ പത്തോളം പോലീസ് ഉേദ്യാഗസ്ഥര്‍, ആര്‍ടി ചെക്ക് പോസ്റ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേരാണ് ആദ്യഘട്ടത്തില്‍  ക്വാറണ്ടൈനില്‍ പോയിരിക്കുന്നത്.  

ശനിയാഴ്ച രാവിലെ 10 മണിയോടെ ബംഗളൂരുവില്‍ നിന്നും വീരാജ്‌പേട്ടവഴി ടെമ്പോ ട്രാവലര്‍ ടാക്‌സിയില്‍ കൂട്ടുപുഴ ആര്‍ടി ചെക്ക് പോസ്റ്റില്‍ എത്തിയ സംഘത്തില്‍ ഒരാള്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ എത്തിയ ടാക്‌സി വാന്‍ നാലായിരം രൂപ ടാക്‌സ് അടക്കണമെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റ് അധികൃതര്‍ തടയുകയായിരുന്നു. തങ്ങളുടെ കയ്യില്‍ കാശില്ലെന്ന് പറഞ്ഞ് ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടയില്‍ സംഘത്തെ ഇവിടെ ഇറക്കി ഡ്രൈവര്‍ വാഹനവുമായി തിരിച്ചു പോവുകയും ചെയ്തു. കിളിയന്തറ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഉണ്ടെന്നും അവരെ കണ്ടതിനു ശേഷം മാത്രം പോയാല്‍ മതിയെന്ന് പറയുന്നതിനിടെ ഇതുവഴി വന്ന സ്വകാര്യ ബസ്സില്‍ ഓടിക്കയറി . ബസിലുണ്ടായിരുന്ന യാത്രക്കാര്‍ നിരവധി ലഗേജുകളുമായി ബസ്സില്‍ ഓടിക്കയറുന്ന ഇവരെക്കണ്ട് ബഹളം വെക്കുകയും ബസ്സുകാര്‍ ഇവരെ രണ്ട് കിലോമീറ്റര്‍ ഇപ്പുറമുള്ള കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇറക്കിവിടുകയും ചെയ്തു.

ഈ സമയത്ത് ഇവിടെ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഇവരുടേതടക്കം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ ഇവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസും ഇവിടെ ഉണ്ടായിരുന്ന റവന്യൂ, ആരോഗ്യ പ്രവര്‍ത്തകരും കൂടി 108 ആംബുലന്‍സ് വരുത്തിയെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുന്നേ ഇതില്‍ നാലുപേര്‍ നാട്ടില്‍ നിന്നും ടാക്‌സി വരുത്തി അതില്‍ കയറിപ്പോയി. പോരാതെ നാലുപേര്‍ ആശുപത്രില്‍ എത്താതെ ആംബുലന്‍സ് െ്രെഡവറുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഉരുവച്ചാലില്‍ ഇറങ്ങി തലശ്ശേരിയിലേക്കുളള മറ്റൊരു സ്വകാര്യ ബസ്സില്‍ കയറി പോവുകയും ചെയ്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടക്കമാണ് ഇപ്പോള്‍ വീട്ട് ക്വാറണ്ടൈനില്‍ പോയിരിക്കുന്നത്. കൂടാതെ ഇവര്‍ സഞ്ചരിച്ച ബസുകളിലെ യാത്രക്കാര്‍ ആരെല്ലാമെന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചു വരികയാണ്. ഇവര്‍ ഏകദേശം നൂറ്റി അമ്പതോളം പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്.  

Tags: kovid 19
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്, പ്രതിഷേധവുമായി പിഎംഎഫ്

India

കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ശക്തമായ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും: പ്രധാനമന്ത്രി

Gulf

കുവൈറ്റില്‍ വിസ നഷ്ടമായത് ഒന്നരലക്ഷം പ്രവാസികള്‍ക്ക്: സിവില്‍ ഐഡികള്‍ നേടാത്തവര്‍ക്കെതിരെ പിഴ

Kollam

ജില്ലയില്‍ കോവിഡ് 500 കടന്ന് വീണ്ടും

Kollam

എന്‍എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്; ആരോഗ്യവകുപ്പിന് മൗനം, സ്റ്റാഫുകള്‍ ആശങ്കയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.