തിരുവനന്തപുരം: കൊവിഡ് 19ന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നത്തിന്റെ ഭാഗമായി മാര്‍ച്ച് 31വരെ ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് കെഎസ്ഇബി. ഇതിനു പുറമെ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വീടുകളില്‍ ഉദ്യോഗസ്ഥര്‍ എത്തില്ലെന്നും അറിയിച്ചു.
മാര്‍ച്ച് 31 വരെയുള്ള ബില്ലുകളുടെ പേയ്മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിട്ടുള്ളതാണ്. ഉപഭോക്താക്കള്‍ക്ക് ഈ സമയങ്ങളില്‍ ഓണ്‍ലൈന്‍ ആയി ഡിജിറ്റല്‍ പേയ്മെന്റ്സ് അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും അറിയിച്ചു. മാര്‍ച്ച് 31 വരെയാണ് മീറ്റര്‍ റീഡിങ്ങും നിര്‍ത്തിവെക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കില്ലെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. കൊറന്റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്തതിനാലായിരുന്നു കെഎസ്ഇബിയുടെ ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: